ഇൻഫോസിസ് ഓട്ടോമേഷൻ ടെക്നോളജിയിലേക്ക്.

ഇൻഫോസിസ് ഓട്ടോമേഷൻ ടെക്നോളജിയിലേക്ക്.


രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയർ സ്ഥാപനമായ ഇൻഫോസിസ് യു.എസ്.എ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓട്ടോമേഷൻ ടെക്നോളജി കമ്പനിയായ പാനായ എന്റർ പ്രൈസിസിനെ വിലക്കുവാങ്ങി. ഏകദേശം  1200 കോടിക്ക് മുകളിൽ വില നൽകിയാണ് ഇൻഫോസിസ്  ഇത് സ്വന്തമാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഇടപെടലുകൾ പരമാവധി കുറച്ചുകൊണ്ട്, മുൻകാല ജോലികൾ വിലയിരുത്തി സ്വയം കാര്യങ്ങൾ നിയന്ത്രിക്കാൻ കംപ്യൂട്ടറുകളെ സജ്ജമാക്കുന്ന പ്രക്രിയയാണ് ഓട്ടോമേഷൻ പ്രക്രിയ. പനായയെ ഏറ്റെടുത്തത് ഇൻഫോസിസിന്റെ ഓട്ടോമേഷൻ ലക്ഷ്യങ്ങൾക്ക് ശക്തി പകരുവാനാണ് എന്നാണ് സൂചന. ഓട്ടോമേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഫോസിസ് ജീവനക്കാരുടെ നിയമനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അടുത്ത സാമ്പത്തിക വർഷം 30,000 പേരുടെ നിയമനം അയിരിക്കും ഇൻഫോസിസിൽ ഉണ്ടായിരിക്കുക.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍