അംഗീകൃത വൊക്കേഷണൽ കോഴ്സുകൾ പഠിക്കുവാൻ

അംഗീകൃത വൊക്കേഷണൽ കോഴ്സുകൾ പഠിക്കുവാൻ


ഇന്റർനെറ്റ് മാധ്യമത്തിലൂടെ അധിക വിദ്യാഭ്യാസ യോഗ്യത നേടുന്ന പ്രവണത ജോലി ചെയ്തു കൊണ്ടിരിക്കുന്ന യുവാക്കളിൽ കൂടിയിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് വിശ്വാസ യോഗ്യമായ കുറച്ച് സ്ഥാപനങ്ങളിൽ ഒന്നാണ് www.edukart.com. തൊഴിൽ ചെയ്തു കൊണ്ട് തന്നെ അധിക തൊഴിൽ വിദ്യാഭ്യാസയോഗ്യത നേടുന്നതിന് താൽപര്യമുള്ള 18-നും 32-നും ഇടയ്ക്ക് പ്രായമുള്ളവരെയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കംപ്യൂട്ടർ പ്രോഗ്രാമിംഗ് കോഴ്സുകൾക്ക് പുറമേ റീട്ടെയ്ലേഴ്സ് അസോസ്സിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള റീട്ടെയിൽ മൊബൈൽ അസോസ്സിയേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകളും സ്ഥാപനം ഓൺലൈനായി നടത്തുന്നുണ്ട്. വ്യക്തിഗത കൗൺസിലിംഗ്, അഭിരുചിയ്ക്കനുസരിച്ച കോഴ്സുകൾ, വിദ്യാർത്ഥികളുടെ സൗകര്യമനുസരിച്ചുളള ക്ലാസ്സുകൾ, ചുരുങ്ങിയ ഫീസ് തുടങ്ങിയവയാണ് എഡ്യുകാർട്ടിന്റെ പ്രത്യേകതകൾ.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍