കാരറ്റ് - കാബേജ് തോരൻ | Carrot Cabbage Thoran Recipe In Malayalam

കാരറ്റ് - കാബേജ് തോരൻ



ഭക്ഷണം കഴിക്കുമ്പോൾ പ്രധാന കറിയോടൊപ്പം തന്നെ പ്രധാനമാണ് ഉപ്പേരികൾ. ഇന്നൊരു കോബോ ആണ് പരീക്ഷിക്കാൻ പോകുന്നത്. ഇത് കാരറ്റും കാബേജും ഒരുമിച്ച് തോരൻ ഉണ്ടാക്കിയാൽ എങ്ങിനെ ഇരിക്കും എന്നാണ് നോക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ് കാരറ്റ്. അപ്പോൾ നമുക്ക് ഈ സ്വാദിഷ്ടമായ വിഭവം ഒന്ന് ഉണ്ടാക്കി നോക്കിയാലോ?

കാരറ്റ് - കാബേജ് തോരൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

  • കാരറ്റ് - 100 ഗ്രാം
  • കാബേജ് - അരക്കിലോ
  • തേങ്ങ - ഒന്ന്, ചുരണ്ടിയത്
  • പച്ചമുളക് - 100 ഗ്രാം
  • ജീരകം - രണ്ടു ചെറിയ സ്പൂൺ
  • വെളിച്ചെണ്ണ - നാലു വലിയ സ്പൂൺ
  • കടുക് - രണ്ടു ചെറിയ സ്പൂൺ
  • വറ്റൽ മുളക് - 10 ഗ്രാം
  • ഉഴുന്നുപരിപ്പ് - 50 ഗ്രാം
  • ഉപ്പ് - പാകത്തിന്

കാരറ്റ് - കാബേജ് തോരൻ എങ്ങിനെ ആണ് ഉണ്ടാക്കുക എന്ന് നോക്കാം

  • കാരറ്റും കാബേജും പൊടിയായി അരിയുക
  • തേങ്ങയും, പച്ചമുളകും, ജീരകവും ചേർത്ത് ചതച്ച് വെക്കണം
  • വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, ഉഴുന്നുപരിപ്പ് എന്നിവ മൂപ്പിച്ച ശേഷം കാരറ്റും കാബേജും പാകത്തിനുപ്പും ചേർത്തു വേവിക്കുക
  • വെന്ത ശേഷം ചതച്ചു വെച്ചിരിക്കുന്ന കൂട്ടു ചേർത്തിളക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍