തക്കാളിപ്പച്ചടി | How To Make Thakkali Pachadi In Malayalam

തക്കാളിപ്പച്ചടി

നിങ്ങൾ തക്കാളി പ്പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ? എന്നാ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? ഇതൊരു കിടിലൻ ഐറ്റം ആണ് മക്കളെ.

thakkali pachadi

ആവശ്യമായ സാധനങ്ങൾ


  1. പഴുത്ത തക്കാളി - 4 എണ്ണം
  2. ചിരകിയ തേങ്ങ - 1 മുറി
  3. പച്ചമുളക് - 5 എണ്ണം
  4. തൈര് - 1 1/2 കപ്പ്
  5. ജീരകം - 1/2 ടീസ്പൂൺ
  6. വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  7. കടുക് - 2 ടീസ്പൂൺ
  8. ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

ഇനി എങ്ങിനെയാണ് തക്കാളിപ്പച്ചടി ഉണ്ടാക്കുക എന്ന് നോക്കാം

  • കഷണങ്ങളാക്കിയ തക്കാളി അല്പം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് ഇവ അരച്ച് തൈരിൽ കലക്കിവെയ്ക്കുക. തക്കാളി വെന്ത് കഴിഞ്ഞാൽ അതിലേക്ക് തൈര് കൂട്ട് ചേർത്ത് തിള വരുമ്പോൾ വാങ്ങിവെച്ച് കറിവേപ്പില ഇടുക. പിന്നീട് കടുക് വറുത്ത് ഇടണം

തക്കാളി കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങൾ
  1. തക്കാളിത്തോരൻ
  2. തക്കാളിപ്പച്ചടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍