ചേമ്പിൻ തണ്ട് തോരൻ | How To Make Chembin Thandu Thoran In Malayalam

ചേമ്പിൻ തണ്ട് തോരൻ


വയലുകളിലും പറമ്പുകളിലും ധാരാളമായി കാണപ്പെടുന്ന ഒരു വിഭവമാണ് ചേമ്പ്. അതിന്റെ തണ്ട് കൊണ്ടുള്ള തോരൻ. അപാര ടേസ്റ്റ് ആണ്. ഒറ്റ വട്ടം കഴിച്ചവൻ പിന്നെ വിടില്ല. യാതൊരു അധിക ചെലവു മില്ലാതെ വെക്കാൻ കഴിയുന്ന ചേമ്പിൻതണ്ട് തോരൻ ആവട്ടെ നമ്മുടെ ഇന്നതെ വിഭവം. എന്താ തുടങ്ങുവല്ലേ?

ആവശ്യമായ സാധനങ്ങൾ
  1. ചേമ്പിൻ തണ്ട് ചെറുതായി അരിഞ്ഞത് - 4 കപ്പ്
  2. ചിരകിയ തേങ്ങ - 1 മുറി
  3. വറ്റൽ മുളക് - 2 എണ്ണം
  4. ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  5. അരി - 1 ടീസ്പൂൺ
  6. കടുക് - 1 ടീസ്പൂൺ
  7. മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
  8. മുളക് പൊടി - 2 ടീസ്പൂൺ
  9. ഉപ്പ്, കറിവേപ്പില - പാകത്തിന്
  10. വെളിച്ചെണ്ണ - പാകത്തിന്

ഇനി എങ്ങിനെയാണ് ചേമ്പിൻ തണ്ട് തോരൻ ഉണ്ടാക്കുക എന്ന് നോക്കാം

  • കഴുകി വെള്ളം ഊറ്റിക്കളഞ്ഞ ചേമ്പിൻ തണ്ട്, മഞ്ഞൾപ്പൊടി, മുളകുപൊടി, ചിരകിയ തേങ്ങ, ഉപ്പ് ഇവ ചേർത്തു തിരുമ്മി വെക്കുക. വെളിച്ചെണ്ണ ചൂടാക്കി അതിൽ കടുക്, അരി, ഉഴുന്നുപരിപ്പ്, വറ്റൽമുളക് ഇവ മൂപ്പിച്ച് ചേമ്പിൻതണ്ട് കൂട്ട് അതിലേക്കിട്ട് അല്പസമയം മൂടിവെച്ച് ചെറുതീയിൽ വേവിച്ച് കറിവേപ്പില ഇട്ട് ഇളക്കി ഉപയോഗിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍