തക്കാളിത്തോരൻ | How To Make Thakkali Thoran In malayalam

തക്കാളിത്തോരൻ

തക്കാളി കൊണ്ട് നമ്മൾ പലതരം കറികൾ ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ തക്കാളിത്തോരൻ ഉണ്ടാക്കിയിട്ടുണ്ടോ? കിടിലൻ ടേസ്റ്റ് ആണ്. ഒരു വട്ടം ഉണ്ടാക്കി നോക്കൂ.


ആവശ്യമായ സാധനങ്ങൾ 
  1. തക്കാളി - 250 ഗ്രാം
  2. പച്ചമുളക് - 5 എണ്ണം
  3. തേങ്ങ ചിരകിയത് - 1 മുറി
  4. കുരുമുളക്പൊടി - 1/2 ടീസ്പൂൺ
  5. സവോള - വലുത് 2 എണ്ണം
  6. ഇഞ്ചി - 1 കഷണം
  7. മഞ്ഞൾപൊടി, കടുക് - 1/2 ടീസ്പൂൺ വീതം
  8. എണ്ണ - ആവശ്യത്തിന്
  9. കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്

ഇനി എങ്ങിനെയാണ് തക്കാളിത്തോരൻ ഉണ്ടാക്കുക എന്ന് നോക്കാം

  • ചൂടാക്കിയ എണ്ണയിൽ കടുകും കറിവേപ്പിലയും സവോള, പച്ചമുളക്, ഇഞ്ചി ഇവ അരിഞ്ഞതും ചേർത്ത് വഴറ്റുക. പകുതി മൂപ്പാകുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വാടിത്തുടങ്ങുമ്പോൾ തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി ഇവ ചേർത്ത് യോജിപ്പിച്ച് വാങ്ങിവെയ്ക്കുക.

  1. തക്കളിപ്പച്ചടി
  2. തക്കാളിത്തോരൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍