അടിപൊളി കോഴി വറ്റിച്ചത് ഉണ്ടാക്കി നോക്കിയാലോ? | Chicken Vattichathu Recipe In Malayalam

കോഴി വറ്റിച്ചത്


കോഴികൊണ്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി വിഭവമാണ് കോഴി വറ്റിച്ചത്. സ്വാധിഷ്ഠമായ ഈ വിഭവം എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:
  1.  ഇടത്തരം കഷണങ്ങളായി മുറിച്ച കോഴി - 1 കിലോഗ്രാം
  2.  നീളത്തിൽ അരിഞ്ഞ സവാള - 1/2 കിലോഗ്രാം
  3.  പച്ചമുളക് അരിഞ്ഞത് - 15 എണ്ണം
  4.  ചതച്ച ഇഞ്ചി - 2 കഷണം
  5.  തക്കാളി അരിഞ്ഞത് - നാലെണ്ണം
  6.  ചതച്ച വെളുത്തുള്ളി - രണ്ട് കുടം
  7.  മുളകുപൊടി - രണ്ട് ടീസ്പൂൺ
  8.  മഞ്ഞൾപ്പൊടി - രണ്ടു ടീസ്പൂൺ
  9.  ജീരകം - അര ടീസ്പൂൺ
  10.  ഡാൽഡ/നെയ്യ് - 1 ടേബിൾ സ്പൂൺ
  11.  മല്ലിയില, പുതിന, കറിവേപ്പില അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
  12.  ഏലയ്ക്ക - ആറെണ്ണം
  13.  ജാതിക്ക - ഒരു കഷണം
  14.  ജാതിപത്രി - രണ്ട് ഗ്രാം
  15.  ഉപ്പ് - ആവശ്യത്തിന്

ഇനി കോഴി വറ്റിച്ചത് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം:

 മഞ്ഞൾപ്പൊടിയിൽ ആവശ്യത്തിന് ഉപ്പുചേർത്ത് അരച്ച് ചിക്കൻ കഷണങ്ങളിൽ പുരട്ടി അൽപനേരം വയ്ക്കുക ഡാൽഡ നെയ്യ് ചൂടാകുമ്പോൾ സവാളയിട്ട് വഴറ്റുക അതിനുശേഷം പച്ചമുളക് ഇട്ട് വഴറ്റുക തുടർന്ന് വെളുത്തുള്ളി ഇഞ്ചി എന്നിവയും ഏലയ്ക്ക ജാതിക്ക ജാതിപത്രി ജീരകം ഇവ നാലും കൂടി പൊടിച്ചതും കരിഞ്ഞ ഇലകളും മുളകുപൊടിയും ചേർത്ത് അടിയിൽ പിടിക്കാത്ത വിധം അല്പം വഴറ്റുമ്പോൾ തക്കാളിയും കോഴിയിറച്ചി മുട്ട പാത്രം അടച്ചുവെച്ച് വെള്ളം ചേർക്കാതെ നന്നായി വേവിച്ചെടുക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍