ബൺ ഷവർമ | How To Make Bun SHAWARMA In Malayalam

ബൺ ഷവർമ


ഹായ് എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ. സുഖം അല്ലെ? ഇന്ന് നമുക്കൊരു ഷവർമ ഉണ്ടാക്കി നോക്കിയാലോ? അതും ബൺ കൊണ്ട്? ഇത് കലക്കും അല്ലെ? എന്നാ പിന്നെ ഉണ്ടാക്കി നോക്കിയാലോ? ബൺ ഷവർമ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളും എങ്ങിനെ ആണ് ബൺ ഷവർമ ഉണ്ടാക്കുക എന്നും നോക്കാം.
  1. ചിക്കൻ എല്ലില്ലാത്തത് : 1 കപ്പ് 
  2. മുളക്പൊടി : 1 ടീസ്പൂൺ
  3. മഞ്ഞൾപൊടി : 1/2 ടീസ്പൂൺ
  4. വലിയജീരകപൊടി : 1/4 ടീസ്പൂൺ
  5. ഉപ്പ് : ആവിശ്യത്തിന്

ഇവയൊക്കെ ചേർത്ത് നന്നായി മിക്സ്‌ ചെയ്യാം. ശേഷം ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് പൊരിച്ചെടുക്കാം.

  1. തക്കാളിസോസ് : 1ടീസ്പൂൺ
  2. ചില്ലിസോസ് :1 ടീസ്പൂൺ
  3. സോയാസോസ് :1/2 ടീസ്പൂൺ
ഇവയൊക്കെ ഒരു പത്രമെടുത്ത് നന്നായി മിക്സ്‌ ചെയ്ത് മാറ്റിവെക്കാം.
  1. കാരറ്റ് :1/4 കപ്പ് 
  2. കക്കരി :1/4 കപ്പ് 
  3. കാപ്സിക്കം :1/4 കപ്പ് 
  4. മല്ലിയില :1/4 കപ്പ് 

  • ഇവയെല്ലാം ചെറുതായി നുറുക്കിയിരിക്കണം. ഇനി ഇവയെല്ലാം ഒരു പാത്രത്തിൽ ഇട്ട് അതിലേക്ക് വിനാഗിരി 1 ടീസ്പൂൺ ഉം മയോണൈസ് 2 ടീസ്പൂൺ ഉം ചേർത്ത് നന്നായി മിക്സ്‌ ചെയ്യാം.
  • ഇനി ബൺ 2ആയി മുറിച്ചു ഫ്രൈപാനിൽ ബട്ടർ ഇട്ട് അതിൽ ഒന്ന് ചൂടാക്കിയെടുക്കാം. 
  • ഇനി ബണ്ണിൽ നമ്മൾ തയ്യാറാക്കിയ സോസ് പുരട്ടികൊടുക്കാം അതിന് മുകളിൽ വെജിറ്റബിൾ മയോ മിക്സ്‌ വെച്ച് കൊടുക്കാം. അതിന് മുകളിൽ ചിക്കൻ വെച്ച് കൊടുക്കാം. അതിന് മുകളിലായി ബൺ സോസ് പുരട്ടി വെച്ച് കൊടുക്കാം. 
  • ബൺ ഷവർമ തയ്യാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍