കൂട്ടുകറി | How To Make Koottukari In Malayalam

Easy PSC
0
കൂട്ടുകറി


കൂട്ടുകറി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാം നാവിൽ വെള്ളം ഊറും. അത്യാവിശ്യം എല്ലാ വിഭവങ്ങളും ചേർത്തുണ്ടാക്കുന്ന കൂട്ടുകറി ഒരു അടിപൊളി മുതലു തന്നെ ആണ്. ഈ കിടുക്കാച്ചി ഐറ്റം ഉണ്ടാക്കാൻ പഠിക്കാം.

ആവശ്യമായ സാധനങ്ങൾ

  1. ചേന - 300 ഗ്രാം
  2. നേന്ത്രക്കായ - മൂന്ന്
  3. കടല - 150 ഗ്രാം, വേവിച്ചത്
  4. മഞ്ഞൾപൊടി - ഒരു ചെറിയ സ്പൂൺ
  5. മുളക്പൊടി - രണ്ടു ചെറിയ സ്പൂൺ
  6. കുരുമുളക് പൊടി - ഒരു ചെറിയ സ്പൂൺ
  7. കറിവേപ്പില - 5 തണ്ട്.
  8. ശർക്കര - 50 ഗ്രാം
  9. വെളിച്ചെണ്ണ - 150 ഗ്രാം
  10. തേങ്ങ - മൂന്ന്, ചുരണ്ടിയത്
  11. ജീരകം - ഒരു ചെറിയ സ്പൂൺ
  12. നെയ്യ് - 100 ഗ്രാം
  13. ഉഴുന്ന് പരിപ്പ് - അഞ്ചു ചെറിയ സ്പൂൺ
  14. ജീരകം - ഒരു ചെറിയ സ്പൂൺ
  15. കുരുമുളക് പൊടി - ഒരു ചെറിയ സ്പൂൺ


എങ്ങിനെയാണ് കൂട്ടുകറി ഉണ്ടാക്കുക എന്ന് പഠിച്ചാലോ?

  • ചേനയും കായയും കടലയുടെ വലുപ്പത്തിൽ ചെറിയ കഷണങ്ങളാക്കി അതിന്റെ കൂടെ കടല, മഞ്ഞൾപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, കറിവേപ്പില, ശർക്കര, വെളിച്ചെണ്ണ, എന്നിവ ചേർത്ത് വേവിക്കുക
  • ഒരു തേങ്ങയുടെ പകുതി ചുരണ്ടിയതിൽ ജീരകം ചേർത്തരച്ചു വേവിച്ച കൂട്ടിൽ ചേർത്തിളക്കണം
  • നെയ്യ് ചൂടാക്കി ബാക്കി തേങ്ങ ചുരണ്ടിയതും ഉഴുന്ന് പരിപ്പും ജീരകവും കുരുമുളക് പൊടിയും ചേർത്ത് ചുവക്കെ വറുത്തു കറിയിൽ ചേർത്തിളക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !