പോത്ത് വരട്ടിയത് | How To Make Pothu Varattiyathu In Malayalam

Easy PSC
0
പോത്ത് വരട്ടിയത്



ഹായ് എന്തൊക്കെ ആണ് വിശേഷം? ഇന്ന് നമുക്ക് പോത്ത് വരട്ടിയത് ഉണ്ടാക്കിയാലോ? എന്താ ഇപ്പോഴേ നാവിൽ വെള്ളം വന്നോ? ഇതൊരു കിടിലൻ  ഐറ്റം ആണ്. എത്ര തിന്നാലും മതി വരാത്ത ഒരു കിടുക്കാച്ചി സാധനം. എന്നാ പിന്നെ മടിക്കേണ്ട ഇപ്പോൾ തന്നെ ഉണ്ടാക്കാം. വാ നമുക്ക് നോക്കാം.

പോത്ത് വരട്ടിയത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

  1. പോത്തിറച്ചി - അരക്കിലോ
  2. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൺ
  3. പെരുംജീരകം - ഒരു ചെറിയ സ്പൺ
  4. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
  5. രണ്ടു ചെറിയ സ്പൺ വെളുത്തുള്ളി - 10 വലിയ അല്ലി 
  6. സവാള - മുന്ന്, അരിഞ്ഞത് 
  7. പച്ചമുളക് - മൂന്ന്, നെടുകെ പിളർന്നത് 
  8. കറിവേപ്പില - രണ്ടു തണ്ട് 
  9. ഉപ്പ് - പാകത്തിന്
  10. മല്ലിപ്പൊടി - രണ്ടു വലിയ സ്പൺ 
  11. കുരുമുളകുപൊടി - ഒരു ചെറിയ സ്പൺ
  12. ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ
  13. ഇറച്ചിമസാലപ്പൊടി - - ഒരു വലിയ സ്പൂൺ
  14. പെരുംജീരകം പൊടി - അര ചെറിയ സ്പൂൺ
  15. തക്കാളി - രണ്ട്, അരിഞ്ഞത് 
  16. മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ 
  17. ഉപ്പ് - പാകത്തിന് 
  18. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ
  19. തേങ്ങാക്കൊത്ത് - രണ്ടു വലിയ സ്പൂൺ 
  20. ഉലുവ - കാൽ ചെറിയ സ്പൺ 
  21. വറ്റൽമുളക് - നാല് 
  22. കറിവേപ്പില - നാലു തണ്ട്
  23. ചുവന്നുള്ളി അരിഞ്ഞത് - ഒരു കപ്പ്
  24. മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൺ 

പോത്ത് വരട്ടിയത് പാകം ചെയ്യുന്ന വിധം

  • ഇറച്ചി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക.
  • വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിച്ച ശേഷം ഇഞ്ചി-വെളുത്തുള്ളി  പേസ്റ്റ്, രണ്ടു ചെറിയ സ്പൺ വെളുത്തുള്ളി, സവാള അരിഞ്ഞത്, പച്ചമുളക്  നെടുകെ പിളർന്നത്, കറിവേപ്പില - രണ്ടു തണ്ട്, ഉപ്പ് - പാകത്തിന് ഇവ ചേർത്തു നന്നായി വഴറ്റുക.
  • ഇതിലേക്ക് മല്ലിപ്പൊടി - രണ്ടു വലിയ സ്പൺ, കുരുമുളകുപൊടി - ഒരു ചെറിയ സ്പൺ, ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ, ഇറച്ചിമസാലപ്പൊടി - ഒരു വലിയ സ്പൂൺ, പെരുംജീരകം പൊടി ഇവ ചേർത്തു വഴറ്റിയ ശേഷം ഇറച്ചിയും തക്കാളി - രണ്ട്, അരിഞ്ഞത്, മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ, ഉപ്പ് - പാകത്തിന് 
     ഇവയും  ചേർത്തിളക്കണം.
  • ഒരു കപ്പ് വെള്ളവും ചേർത്തു കുക്കർ അടച്ച്, ഇടത്തരം തീയിൽ വച്ച് 20 മിനിറ്റ് വേവിക്കുക. ബീഫ് നന്നായി വേവണം.
  • ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് - രണ്ടു വലിയ സ്പൂൺ, ഉലുവ - കാൽ ചെറിയ സ്പൺ, വറ്റൽമുളക് - നാല്, കറിവേപ്പില - നാലു തണ്ട്
     ഇവയും  ചേർത്തു മുത്തു വരുമ്പോൾ ചുവന്നുള്ളി ചേർത്തു വഴറ്റുക.
  • ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫ് ഗ്രേവിയോടു കൂടി ചേർത്തു നന്നായി വരട്ടിയെടുത്തു മല്ലിയില ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !