വാഴപ്പിണ്ടി അച്ചാർ | Vazhappindi Pickil

വാഴപ്പിണ്ടി അച്ചാർ

Vazhapindi Achar, Food

വലിയ പൈസച്ചിലവില്ലാതെ നമുക്ക് ലഭിക്കുന്നതാണ് വാഴപ്പിണ്ടി. ഇതോടൊപ്പാം കുറച്ച് സാധനങ്ങൾ കൂടി ചേർത്താൽ അതി സ്വാദിഷ്ടമായ വാഴപ്പിണ്ടി അച്ചാർ ഉണ്ടാക്കാവുന്നതാണ്. ഈ വ്യത്യസ്തമായ ഒരു വിഭവം ഒന്ന് പരീക്ഷിച്ച് നോക്കൂ.

ആവശ്യമായ വാധനങ്ങൾ

  1. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് നൂലു കളഞ്ഞത് - 250 ഗ്രാം
  2. പച്ചമുളക് കീറിയത് - 6 എണ്ണം
  3. വെളുത്തുള്ളി - 8 അല്ലി
  4. ഇഞ്ചി - 1 കഷണം
  5. വിനാഗിരി - 1 കപ്പ്
  6. കറിവേപ്പില - 2 തണ്ട്
  7. ഉപ്പിട്ട് തിളപ്പിച്ചാറിയ വെള്ളം - ആവശ്യത്തിന്

ഇനി എങ്ങിനെയാണ് വാഴപ്പിണ്ടി അച്ചാർ ഉണ്ടാക്കുന്നെ എന്ന് നോക്കാം

അരിഞ്ഞ വാഴപ്പിണ്ടി തിളച്ച വെള്ളത്തിലിട്ട് ഇളക്കുക. പിണ്ടി വാടുമ്പോൾ അരിപ്പയിലൊഴിച്ച് അരിച്ചെടുത്ത ശേഷം പച്ച വെള്ളം നന്നായി ഒഴിച്ച് നന്നായി കടഞ്ഞ് വെള്ളം ഊറ്റിയെടുക്കണം. പിണ്ടി തണുക്കുമ്പോൾ ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്തിളക്കി കുപ്പിയിലാക്കുക. രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷം ഉപയോഗിക്കാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍