ഭാരതമെന്നാൽ പാരിൻ നടുവിൽ | Bharathamennal Paarin Naduvil | Indian Song | Malayalam Song Lyrics | Independence day | ഭാരതമെന്നാൽ പാരിൻ നടുവിൽ

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ 

കേവലമൊരുപിടിമണ്ണല്ല 

ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ 

ജന്മഗൃഹമല്ലോവിരുന്നുവന്നവര്‍ ഭരണം പറ്റി 

മുടിഞ്ഞു പണ്ടീ വീടാകെ

വീടുപുതുക്കിപ്പണിയും വരെയും

വിശ്രമമില്ലിനിമേല്‍


തുടങ്ങിവെച്ചു നാമൊരുകര്‍മ്മം 

തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം

സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം 

സുന്ദരമാക്കും നവകര്‍മ്മം

ആ.....ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ 

കേവലമൊരുപിടിമണ്ണല്ല 

ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ 

ജന്മഗൃഹമല്ലോ


ഗ്രാമംതോറും നമ്മുടെ പാദം 

ക്ഷേമം വിതറി നടക്കട്ടെ

കൂരകള്‍ തോറും നമ്മുടെ കൈത്തിരി 

കൂരിരുള്‍ കീറിമുറിക്കട്ടെഅടിപതറാതീ ജനകോടികള്‍ 

പുതുപുലരിയിലേക്കു കുതിക്കട്ടേ

അലസതയരുതേ നമ്മുടെ ലക്ഷ്യം

അരികെ അരികെ അരികെ..

ആ.....ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ 

കേവലമൊരുപിടിമണ്ണല്ല 

ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ 

ജന്മഗൃഹമല്ലോ