KAAPA -The Ring of Death | പ്രത്വിയും അസിഫും മഞ്ജുവും ഒന്നിക്കുന്നു. ; കാപ്പ വരുന്നു. | Prithviraj Sukumaran | Asif Ali | Manju Warrier | Anna Ben Nayarambalam | Kaapa Motion Poster |

3dVisualiZation
0

 ലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി മഞ്ജുവാര്യരും  ആദ്യമായി ഒരുമിച്ച് മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു.





മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജും,ആസിഫ് അലിയും, മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്നു. വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന സിനിമയിലാണ് മൂവരും ഒന്നിക്കുന്നത്. 



 മമ്മൂട്ടിയും മോഹൻലാലുമാണ് പുതിയ സിനിമയുടെ  സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള മോഷൻ പോസ്റ്ററും പുറത്തിറക്കി.  



അന്ന ബെന്നും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കൗതുകം സൃഷ്ടിക്കുന്ന പ്രതികാരനീക്കവുമൊക്കെയാണ്.



തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ.ഈ ചിത്രം  ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !