നീയെന്റെയല്ലേ എൻ്റെ എണ്ണകറുമ്പിയല്ലെ | Latest Malayalam Musical Video Song | Malayalam Nadan Pattu Lyrics | Malayalam Lyrics Song | Nee enteyalle Ente Enna Karumbiyalle Malayalam Lyrics Song | Thenkashi |

 നീ എന്റെയല്ലേ.


നീ എന്റെയല്ലേ......

എന്റെ എണ്ണക്കറുമ്പിയല്ലേ...

എന്റെ മോഹത്തിൻ കൂട്ടിലെ...
കൊഞ്ചിക്കുറുകുന്ന...
പുന്നാര പൂങ്കുയിലേ........
(നീ എന്റെയല്ലേ...)കരിമഷി കണ്ണല്ലേ പെണ്ണേ....
കണ്ടാലോരു സുന്ദരിയല്ലേ....
പരിഭവം മാറ്റെന്റെ പൊന്നേ...
മാടപ്പിറാവിന്റെ മൊഞ്ചുള്ള പെണ്ണേ..
ഈ പാട്ടിലെന്നും...
എന്റെ നെഞ്ചിലെ താളമില്ലേ....
എന്റെ മോഹത്തിൻ കൂട്ടിലെ...
കൊഞ്ചിക്കുറുകുന്ന...
പുന്നാര പൂങ്കുയിലേ...
മന്ദഹാസമോടെന്നരികിൽ...
ചന്തം തുളുമ്പി വിടരുന്ന പൂവേ...
നാണത്തിൻ തെളിഞ്ഞ കവിളിൽ...
ചേലിൽ വിരിഞ്ഞ നുണക്കുഴിയല്ലേ..
നിൻ പൂമിഴിയിൽ...
എന്നും പുഷ്‌പ്പാഭിഷേകമല്ലേ...
നിന്റെ പുഞ്ചിരി കാണുമ്പോൾ...
ഇന്നെന്റെ ഉള്ളിൽ.....
വിരിഞ്ഞല്ലോ മാരിവില്ല്....

(നീ എന്റെയല്ലേ...)
കരിവള കൊഞ്ചലുമായി...
ചിരിയിൽ കൊലുസ്സണിഞ്ഞവളായി
പരിമള മേനിയുമായി.....
അരികിൽ മോഹത്തിൻ.... രാഗവുമായി....
പൊന്നമ്പിളി നീ...
എന്റെ ജീവന്റെ വാനിലെന്നും...
മിന്നി തെന്നി തെളിയുന്ന...
മിന്നാമിനുങ് നീ...
എന്നിരുൾ കൂട്ടിലെന്നും......
കായാമ്പൂവിൻ വർണ്ണമലിയും...
കാകളിയായെന്റെ പാട്ടിൽ മയങ്ങും..
എന്റെ വേണു ഗാനം മുഴുകും....
പാട്ടിനു നീയിന്നു പല്ലവിയാകും.....
പൂ ചെമ്പകപ്പൂ.....
എന്റെ ശിങ്കാരി പൂങ്കുയിലേ.....
നല്ല നാടോടിപ്പാട്ടുകൾ....
ചാലിച്ച തേൻകണം...
എന്നിൽ നിറച്ചവളേ......മിണ്ടിപ്പറയാനില്ലേയേറെ....
കണ്ടിട്ടും മിണ്ടാതെ പോകില്ലേ ദൂരെ
ചുണ്ടിൽ മൂളും പാട്ടുമായ് ചാരെ....
ചെണ്ടുമല്ലികപ്പൂ ചൂടിയ പെണ്ണേ.....
തൂമഞ്ഞിൻ തുള്ളീ...
എന്റെ മാനസത്തിന്റെയുള്ളിൽ....
എന്റെ തങ്കക്കിനാവിന്റെയോരത്ത്...
പൂത്തൊരു..........
സുന്ദരി പൂവാണ് നീ............
(നീ എന്റെയല്ലേ...)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍