മുഖക്കുരു മാറാൻ ഇതാ ചില പൊടികൈകൾ | Mugakkuru | Pimple | Face wash |


 

മുഖക്കുരു കാരണം നിങ്ങൾ വിഷമിച്ചിരിക്കുകയാണോ? എന്തുചെയ്തിട്ടും മുഖക്കുരു മാറുന്നില്ലേ? എങ്കിൽ ഇനി പറയുന്ന പോലെ ഒന്ന് ചെയ്തു നോക്കു ഉറപ്പായും മുഖക്കുരുവിൽ നിന്ന് മോചനം ഉണ്ടാവും.

സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ നേരിടുന്ന സൗന്ദര്യപ്രശ്‌നമാണ്  മുഖക്കുരു. എണ്ണമയമുള്ള ചർമ്മത്തിലാണ് പ്രധാനമായി മുഖക്കുരു വരാറുള്ളത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, ചര്‍മ്മത്തിലേല്‍ക്കുന്ന പൊടിയും ചൂടും തുടങ്ങി പലതരം കാരണങ്ങൾ കൊണ്ട് മുഖക്കുരു ഉണ്ടാവാന്‍ കാരണമാകും.മുഖക്കുരു മാറാന്‍ ഇതാ ചില പൊടികൈകൾ...


  • ചെറുപയർ പൊടിച്ച് പാലിൽ കുഴച്ച് അൽപ്പം ചെറുനാറങ്ങാനീരും ചേർത്ത് മുഖത്തു തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞു കഴുകി കളയുക

  • രാവിലെ കുളിക്കുന്നതിനു മുമ്പും രാത്രി കിടക്കുന്നതിനു മുമ്പും നാരങ്ങനീർ മുഖത്തു പുരട്ടുക.
  • തുളസിയില, പച്ച മഞ്ഞൾ ചേർത്തരച്ചു പുരട്ടുക ഓറഞ്ച് നീരും സമം ചെറു തേനും ചേർത്ത് മുഖത്തു പുരട്ടുക.

  • വെളുത്തുള്ളി, വിനാഗിരിയിൽ അരച്ച് മുഖത്തു പുരട്ടുക.
  • പച്ചമഞ്ഞളും വേപ്പിലയും അരച്ച് മുഖത്തു പുരട്ടുക.

  • ആര്യാവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ദിവസവും പല തവണ മുഖത്ത് പുരട്ടുക.
  • ദിവസവും കിടക്കുന്നതിനു മുൻപ് രക്തചന്ദനം അരച്ച് മുഖക്കുരുവിൽ പുരട്ടി രാവിലെ കഴുകി കളയുക.