ഓണവില്ലിൽ ഊഞ്ഞാൽ ആടും | Onapattu | Onavillil oonjaladum | Onam 2021 | - Mallus Tech

Breaking

Recent Tube

8/17/2021

ഓണവില്ലിൽ ഊഞ്ഞാൽ ആടും | Onapattu | Onavillil oonjaladum | Onam 2021 |

ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ


ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ്‌
കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ

ഓണവില്ലിൽ ഊഞ്ഞാൽ ആടും
വണ്ണാത്തിക്കിളിയേ
നിന്നെ പുൽകാനായ്‌
കൊതിയൂറും മാരിക്കാറും

ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ
നിന്നെ തഴുകാനായ്‌
കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ

ഓണവില്ലിൽ ഊഞ്ഞാൽ ആടും

വണ്ണാത്തിക്കിളിയേ

നിന്നെ പുൽകാനായ്‌

കൊതിയൂറും മാരിക്കാറുംപൂവിളിയെ വരവേൽക്കും

ചിങ്ങ നിലാവിൻ വൃന്ദാവനിയിൽ

തിരുവോണമേ വരുകില്ലെ നീ


തിരുവോണ സദ്യയൊരുക്കാൻ

മാറ്റേറും കോടിയുടുത്ത്‌

തുമ്പിപ്പെണ്ണേ അണയില്ലെ നീതിരുമുറ്റത്ത്‌ ഒരു കോണിൽ

നിൽക്കുന്ന മുല്ലേ നീ

തേൻ ചിരിയാലേ

പൂ ചൊരിയൂ നീ


ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

നിന്നെ തഴുകാനായ്‌

കുളിർകാറ്റിൻ കുഞ്ഞിക്കൈകൾഓണവില്ലിൽ ഊഞ്ഞാൽ ആടും

വണ്ണാത്തിക്കിളിയേ

നിന്നെ പുൽകാനായ്‌

കൊതിയൂറും മാരിക്കാറും


കിളിപ്പാട്ടിൽ ശ്രുതി ചേർത്തു

കുയിൽ പാടും വൃന്ദാവനിയിൽ

പൂ നുള്ളുവാൻ

വരൂ ഓണമേകുയിൽപാട്ടിൻ മധുരിമയിൽ

മുറ്റത്തെ കളം ഒരുക്കാൻ

അകത്തമ്മയായ്‌

വരൂ ഓണമേ


പൊന്നോണക്കോടി ഉടുത്ത്‌

നിൽക്കുന്ന തോഴിയായ്‌

പൂങ്കുഴലി നീ

തേൻ ശ്രുതി പാടൂഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

നിന്നെ തഴുകാനായ്‌

കുളിർകാറ്റിൻ കുഞ്ഞിക്കൈകൾ


ഓണവില്ലിൽ ഊഞ്ഞാൽ ആടും

വണ്ണാത്തിക്കിളിയേ

നിന്നെ പുൽകാനായ്‌

കൊതിയൂറും മാരിക്കാറും


ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപ്പൂവേ

നിന്നെ തഴുകാനായ്‌

കുളിർകാറ്റിൻ കുഞ്ഞിക്കൈകൾഓണവില്ലിൽ ഊഞ്ഞാൽ ആടും

വണ്ണാത്തിക്കിളിയേ

നിന്നെ പുൽകാനായ്‌

കൊതിയൂറും മാരിക്കാറും.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ