കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ.. ഒരുങ്ങീ | Kilivaathilil Kathorthu Njan Lyrics | Malayalam Movie "Mazhavillu" | Kunchacko Boban,Vineeth


  • Music: മോഹൻ സിത്താര
  • Lyricist: കൈതപ്രം
  • Singer: കെ എസ് ചിത്ര
  • Raaga: സിന്ധുഭൈരവി
  • Film: മഴവില്ല്

കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ.. ഒരുങ്ങീ

നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ

കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....

കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ

ചൈത്രം കണ്ണെഴുതാനെത്താതായീ

സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ

മേലേ മാനത്തോ

എന്നു വരും നീ മഴവില്‍ തേരില്‍

ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍ ( കിളി..)

ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും

ഓരോ കരിയിലകള്‍ വീഴുമ്പോഴും

അലകടലായ് കാണാനോടി വരും

കാണാതകലും...

മനമിരുളുന്നൂ..മഴ പെയ്യുന്നൂ

മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നു... (കിളി..)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍