ക്രാബ് കേക്ക് വിത് ടാമറിൻഡ് മയണീസ് | Crab Cakes With Tamarind Mayonnaise Recipe

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ നോൺവെജ് സ്നാക്സ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാവരുടെയും ഒരു ഇഷ്ട വിഭവം ആയിരിക്കും ഞണ്ടിറച്ചി. ഞണ്ടിറച്ചി പലവിധത്തിൽ നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്നിവിടെ പരിചയപ്പെടുത്തുന്നത് ഞെണ്ടിറച്ചി വെച്ചുള്ള ഒരു ലഘു ഭക്ഷണം ആണ്. ആവശ്യമായ സാധനങ്ങളും ഈ വിഭവം എങ്ങിനെ പാകം ചെയ്യാം എന്നും നമുക്ക് ഇവിടെ നോക്കാം.ആവശ്യമായ സാധനങ്ങൾ:

 • എണ്ണ - മൂന്നു വലിയ സ്പൂൺ
 • സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്
 • ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂൺ
 • വെളുത്തുള്ളി - രണ്ട് അല്ലി, പൊടിയായി അരിഞ്ഞത്
 • മല്ലിപ്പൊടി - രണ്ടു ചെറിയ സ്പൂൺ
 • മുളകുപൊടി - അര ചെറിയ സ്പൂൺ
 • ഉപ്പ് - പാകത്തിന്
 • നാരങ്ങാ നീര് - ഒരു വലിയ സ്പൂൺ
 • മല്ലിയില പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ
 • ഞണ്ടിറച്ചി - 400 ഗ്രാം
 • മുട്ട - ഒന്ന്, അടിച്ചത്
 • മയണീസ് - രണ്ടര വലിയ സ്പൂൺ
 • ബ്രഡ് - ആറു സ്ലൈസ്, അരികു കളഞ്ഞു പൊടിച്ചത്

ടാമറിൻഡ് മയണീസിന്:

 • മയണീസ് - അരക്കപ്പ്
 • പാൽ - കാൽ കപ്പ്
 • ഉപ്പ് - പാകത്തിന്
 • വാളൻപുളി പിഴിഞ്ഞത് - ഒരു വലിയ സ്പൂൺ
 • മല്ലിയില അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

 • ഇനി ക്രാബ് കേക്ക് വിത് ടാമറിൻഡ് മയണീസ് എങ്ങിനെ പാകം ചെയ്യാം എന്ന് നോക്കാം:

  1. എണ്ണ ചൂടാക്കി സവാള വഴറ്റി മൃദുവാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക
  2. ഇതിലേക്ക് മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കിയ ശേഷം ഉപ്പ്, നാരങ്ങാനീര്, മല്ലിയില പൊടിയായി അരിഞ്ഞത് ചേർത്തിളക്കുക. ഇതിൽ ഞണ്ടിറച്ചിയും മുട്ടയും ചേർത്തു വേവിച്ചു വാങ്ങി വെക്കുക
  3. അൽപം ചൂടാറിയ ശേഷം മയണീസും ബ്രഡ് പൊടിച്ചതും ചേർത്തു നന്നായി യോജിപ്പിക്കുക.
  4. ഇത് എട്ടോ പത്തോ ഭാഗങ്ങളാക്കി ഓരോന്നും കട്ലറ്റിന്റെ ആകൃതിയിൽ ആക്കുക.
  5. ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി കട്ലറ്റ് ചേർത്തു ചെറുതീയിൽ ഇരുവശവും ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുക്കുക. ആവശ്യമെങ്കിൽ കൂടുതൽ എണ്ണ ചേർക്കാം.
  6. ടാമറിൻഡ് മയണീസിന് ആവശ്യമായ ചേരുവകൾ എല്ലാം ഒരു ബൗളിലാക്കി അടിച്ചു യോജിപ്പിച്ചു ടാമറിൻഡ് മയണീസ് തയ്യാറാക്കാം.
  7. ഒരു പ്ലേറ്റിൽ സാലഡ് ലീവ്സ് നിരത്തി അതിനു മുകളിൽ കട്ലറ്റ് വെച്ച്, ടാമറിൻഡ് മയണീസിനൊപ്പം വിളമ്പാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍