തണുപ്പും ഉദ്ധാരണവും | Malayalam Health Tips

Easy PSC
0

Malayalam Heath Tips


അമിതമായ ചൂട് ശരീരത്തെ തളര്‍ത്തി ബലത്തെ ഇല്ലാതാക്കുന്നു .

രാവിലെ പുരുഷ ലിംഗം ഉദ്ധരിക്കും അതിനു സെക്സ് ചിന്തകള്‍ ലവലേശം വേണ്ടതില്ല തണുത്ത പ്രകൃതി ഊര്‍ജ്ജത്തെ കൂട്ടുന്നു അതാണ്‌ പുലര്‍ച്ചെയുള്ള ഉദ്ധാരണത്തിലെ വാസ്തവം.

പക്ഷെ അത് മഴക്കാലത്തോ അന്തരീക്ഷം തണുത്ത അവസ്ഥയിലോ മാത്രമേ സംഭവിക്കൂ .വേനലില്‍ രാവിലെയുള്ള ഈ ഉദ്ധാരണ പ്രക്രീയ ഉണ്ടാകില്ല . താപമുള്ള ശരീരത്തില്‍ അത് സംഭവിക്കാനുള്ള സാധ്യത വളരെക്കുറവാണ് .

അമിതമായ ശരീരതാപം ആണ് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ബലക്കുറവിനും കാരണം .

തണുപ്പ് രതിയെ ഉണര്‍ത്തുന്നു എന്നത് ഇനിയും അറിയേണ്ടിയിരിക്കുന്നു .

നായകള്‍ ഇണയെ തേടുന്നത് മഴക്കാലത്ത് ആകുന്നു . ആന മഴസമയങ്ങളില്‍ ഇണയോട് ആകര്‍ഷിച്ചു ജീവിക്കുന്നു . ഒട്ടുമിക്ക ജീവിയുടെയും മദനോത്സവം മഴയെയോ മഞ്ഞിനെയോ നിമിത്തകാരണം ആക്കിയിട്ടുള്ളതാകുന്നു . മഴപെയ്യുമ്പോള്‍ മനുഷ്യനും രതി നിര്‍വ്വേദത്തിനുള്ള ചിന്തകള്‍ മുളപൊട്ടുന്നു . മഴ എല്ലാം കൊണ്ടും പ്രകൃതിയുടെ രതി ആസ്വാദനമാസമാകുന്നു .

തണുപ്പേറ്റശരീരത്തില്‍ രോമങ്ങള്‍ വരെ ഉയര്‍ന്നുനില്‍ക്കും . വേനലില്‍ വാടി നില്ക്കുന്ന ചീര ചന്ദ്രകിരണത്തിന്റെ കുളിരേറ്റു രാവിലെ ഊര്‍ജ്ജത്തോടെ നില്ക്കുന്നത് കാണാം . ഇതുപോലെ അനുഭവ യോഗ്യമായ പ്രകൃതിയുടെ കുളിരും മനുഷ്യന് ഊര്‍ജ്ജം തരുന്നുണ്ട് .

ഒട്ടുമിക്ക വൃക്ഷവും പൂക്കുന്നത് തണുപ്പ് തട്ടുമ്പോളാകുന്നു മകരം പിറന്നാലെ മാവുപൂക്കൂ . മഴ ജീവികളെ മാത്രമല്ല പ്രണയിക്കുന്നത്‌ സസ്യങ്ങള്‍ മഴക്കാലത്താണ് ഏറെ വളരുന്നുത് അതിലുമൊരു കുളിരിന്റെ രതിപരാഗം കാണാന്‍ കഴിയും .

ശരീരത്തെ തണുപ്പിക്കുന്ന ഔഷധങ്ങള്‍ കഴിക്കുമ്പോള്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നു . അല്ലാതെയുള്ള ഉത്തേജനം തരുന്നവ ഉപേക്ഷിക്കുകയാണ് ഉത്തമം .

മഞ്ജ അടങ്ങിയ മുരിങ്ങക്കായ് തണുപ്പാണ് അത് കറി വെച്ച് കഴിക്കുമ്പോള്‍ ഉദ്ധാരണ ശക്തി കൂടുന്നതിലെ പൊരുള്‍ മുരിങ്ങക്കായിലെ തണുപ്പെന്നറിയുക .

വെണ്ണ ചേര്‍ന്ന വസ്തുക്കള്‍ തണുപ്പിനെയും കൊഴുപ്പിനെയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അവ ബലത്തെ സ്ഥിരപ്പെടുത്തുന്നു.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !