ഉണ്ണികളെ ഒരു കഥ പറയാം | Unnikale Oru Kadha Parayam Lyrics | Mohanlal

Nidheesh C V
0

ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

പുൽ‌മേട്ടിലോ പൂങ്കാറ്റിലോ

പുൽ‌മേട്ടിലോ പൂങ്കാറ്റിലോ

എങ്ങോ പിറന്നു പണ്ടിളംമുളം കൂട്ടിൽ

ഉണ്ണികളേ

ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം


മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ

കൈമാറിയും

വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും

പാടാത്ത പാട്ടിന്റെ

ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ

ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം

ഒരു നാളിൻ സംഗീതമായ്

പുല്ലാങ്കുഴൽ നാദമായ്

ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം


പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും

മേച്ചിൽപ്പുറം തന്നിലും

ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും

ഈ പാഴ്‌മുളം

തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ

കുഞ്ഞാടുകൾക്കെന്നും

കൂട്ടായിരുന്നിടും

ഇടയന്റെ മനമാകുമീ... പുല്ലാങ്കുഴൽ നാദമായ്

ഉണ്ണികളേ ഒരു

കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

പുൽ‌മേട്ടിലോ പൂങ്കാറ്റിലോ

പുൽ‌മേട്ടിലോ പൂങ്കാറ്റിലോ

എങ്ങോ പിറന്നു പണ്ടിളംമുളം കൂട്ടിൽ

ഉണ്ണികളേ

ഒരു കഥ പറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !