ഇന്നൊരു ഫിഷ് ബിരിയാണി ഉണ്ടാക്കാം - How To Make Fish Biriyani - Malayalam Recipe

 ഇന്നൊരു ഫിഷ് ബിരിയാണി ഉണ്ടാക്കാം: നിങ്ങൾ വീട്ടിൽ ഫിഷ് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടോ? ഒരു കിടിലൻ ഫിഷ് ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? ഒരു കിലോ മീൻ ഉപയോഗിച്ചാണ് നമ്മൾ ബിരിയാണി ഉണ്ടാക്കുന്നത്. ആദ്യമായി ഫിഷ് ബിരിയാണി ഉണ്ടാക്കാൻ  ആവശ്യമായ സാധനങ്ങൾ നോക്കാം.


ഫിഷ് ബിരിയാണി

  1. മീൻ (വലിയ കഷണങ്ങളാക്കിയത്): 1 കിലോ
  2. ബിരിയാണി അരി: 800 ഗ്രാം
  3. വറ്റൽ മുളക്: 15 എണ്ണം
  4. പച്ചമുളക്: 15 എണ്ണം
  5. മല്ലിപ്പൊടി: 1 ടീസ് പൂൺ
  6. മഞ്ഞൾ: 1 കഷണം
  7. ജീരകം: 1 ടീസ്പൂൺ
  8. വെളുത്തുള്ളി: 3 കുടം
  9. ഇഞ്ചി: 1 കഷണം
  10. വെളിച്ചെണ്ണ: 350 ഗ്രാം
  11. ഗ്രാമ്പു, ഏലക്ക: 10 എണ്ണം
  12. കറുവ: 5 കഷണം
  13. ഉപ്പ്: പാകത്തിന്



ഇനി ഫിഷ് ബിരിയാണി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

കഴുകിയ മീൻ കഷണങ്ങൾ ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. ഒരു പാത്രത്തിൽ 150 ഗ്രാം എണ്ണ ചൂടാക്കി അരച്ചു വെച്ചിരിക്കുന്ന അരപ്പിട്ട് മൂപ്പിച്ച ശേഷം വന്ത മീൻ കഷണങ്ങൾ പൊടിഞ്ഞു പോവാതെ അടത്തി അരപ്പുമായി യോജിപ്പിക്കുക. ബാക്കിയുള്ള എണ്ണയിൽ ഗ്രാമ്പു, ഏലക്ക, കറുവ എന്നീ ചേരുവകളിട്ട് മൂപ്പിച്ച ശേഷം  ഒന്നര ലിറ്റർ വെള്ളത്തിൽ തോരാൻ വെച്ചിരിക്കുന്ന അരിയിട്ട് ചെറുതീയിൽ വേവിച്ചെടുക്കുക. സവാള ചെറുതായി അരിഞ്ഞ് വറുത്തതും അടർത്തിയ മീൻക്ഷണവും ചോറും ലെയറായി അടുക്കിയലങ്കരിച്ച് വിളമ്പാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍