കല്ല്യാണം ..... കല്ല്യാണം ..... സീതാ കല്യാണം വരികൾ | Kallyaanam Kallyaanam Lyrics | Onamkalipaattu

Easy PSC
0
കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം


    ഒരു ഓണക്കളിപ്പാട്ടാണ് കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം എന്നു തുടങ്ങുന്ന സീതാ സ്വയംവരത്തിന്റെ കഥ പറയുന്ന മനോഹര ഗാനം. സീതയുടെയും ശ്രീ രാമന്റെയും മനോഹര വിവാഹ കഥയാണ് ഇതിൽ വിവരിക്കുന്നത്. ഭക്തി ഗാനം ഇഷ്ട പെടുന്നവർക്കും അതു പോലെ ഒരു നാടൻ പാട്ട് പോലുള്ള പാട്ട് ഇഷ്ടപ്പെടുന്നവരുടെയും ഇഷ്ട പാട്ടാണ് ഇത്. കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം എന്നു തുടങ്ങുന്ന ഗാനത്തിന്റെ മുഴുവൻ വരികളും നിങ്ങൾക്കിവിടെ ലഭിക്കും. ഈ പാട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അനുഭവം താഴെ കമന്റ് ചെയ്യുക.


കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

തന്നന്നതാനാന തനനാ തന്നന്നതാനാന
തന്നന്നതാനനനാ തനനാ തന്നനതന്നാന

ഇതുപോലൊരു സുന്ദരിയുണ്ടോ
മൃദുഭാഷിണി ഭൂമിയിലുണ്ടോ
മിഥിലക്കിതലങ്കാരമാണോ 
ഇവളെ കൊതിക്കാത്തവരുണ്ടോ
നിലവിളക്കായി നിറപറയായി
സുന്ദരി ജാനകി നിയല്ലേ സീതേ

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

പൂവാടിയിൽ പൂക്കളിറുത്തു
പൂ പോൽ പൊൻ മുത്തു ചിരിച്ചു
ഊർമിള കളിയാക്കി പറഞ്ഞു
നുണക്കുഴി കവിൾ മുത്തി മൊഴിഞ്ഞു
നിറ നിലാവേ നീ പിണങ്ങല്ലേ
പിരിയാൻ ഇനി വയ്യല്ലോ പൊന്നേ
എന്നാണ് മിന്നാരം മിന്നാമിനുങ്ങേ കല്യാണം
പൂവമ്പനും കാണാൻ കൊതിച്ചൊരു സുന്ദര കല്യാണം

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ



നൂറായിരം പേരു വരുന്നു പരിതാപകരം അറിയുന്നു
ശിവചാപം മണ്ണിലുറഞ്ഞു
സ്വയം വര പന്തൽ ആടിയുലഞ്ഞു
മലരേ നീ ഉൻ മിഴി കൂപ്പി
വെറുതെ പൂ മാലയുമേന്തി
ആരാണ് ഈ വഴിയേ ആനകത്തുള്ളോന്റെ പിന്നഴകായി
ഊർമിളക്കിതു സംശയമായി ആയുധ വേളയിൽ

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ

ഗാതിസുധനാകതനായി മിഥില പുളകാങ്കിതയായി
കല്യാണ വിശേഷത്തിനായി
രാമാധികളും അറിഞ്ഞെത്തി
ആരാരിവർ വില്ലു കുലക്കാൻ
ജനകജക്കൊരു മംഗല്യമേകാൻ
വന്നാലും വന്നാലും നാടൊരുങ്ങി ചമഞ്ഞാലും
കൈത്താളം കുരവയോടെ മംഗളമേകിടണം

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ



ഊർമിളക്കിതു ആനന്ദമായി എന്തോ പുതു സ്പന്ദനമായി
സ്വരമഴയാൽ പൂങ്കുയിലായി
ഇളയിളയവൾ ഓടിയങ്ങെത്തി
മാമ്പഴത്തിൻ ചേലഴകുള്ള
മഞ്ഞ മന്ദാരമേ നീ ഇതു കണ്ടോ?
നീയാണ് ശ്രീ രൂപം മിന്നിയണങ്ങുന്ന സൗന്ദര്യം
ശ്രീ ദേവൻ നിന്നിലലിയുമ്പോൾ എന്തൊരു സൗഭാഗ്യം

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ

രാമാധികളോവരവായി മുനി പൂങ്കവനോ തുണയായി
ജനകൻ അതിനാധിത്യമേകി
ഗാതി സുധതൻ ചോദ്യമതേകി
ശിവ ചാപം കാണുവാൻ വന്നേ
അതിനായി ഒരുക്കങ്ങൾ വേണ്ടേ
എല്ലാരും കേൾക്കേണം 
ഇന്നൊരതിശയം കാണേണം
ദശരധസുതൻ വില്ലു കുലക്കുവാൻ വന്നെന്നോർക്കേണം

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ



ജനകൻ പറഞ്ഞുത്തരവിട്ടു
നൂറായിരം പേരു വരുന്നു
ശിവനെയൊന്നായി ജപിച്ചു
ശിവചാപം കൊണ്ടു വരുന്നു
നടരാജന്റെ വില്ലു വരുമ്പോൾ
സദസ്സിലന്നു ആർപ്പു മുഴങ്ങി
ഓംകാരം ഓംകാരം
ശംബോ ശിവ ശംബോ ഓംകാരം
സുകൃതം ഈ വില്ലു വണങ്ങുമ്പോൾ
എന്തൊരു ഭക്തി രസം

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ

വിശ്വാമിത്രൻ വെളിവാക്കി ശ്രീരാമനിലീവിധമോതി
നീ ചെന്നീ വില്ലു കുലക്കൂ
ജാനകിയെ ഇന്നു വരിക്കൂ
പ്രാർത്ഥനയാൽ വില്ലൊന്നെടുത്ത് 
ഞാൺ വലിക്കൂ നീ രഘു രാമാ
നീയില്ലാതാരുണ്ട് വെല്ലുവിളിക്കാൻ ആരുണ്ട്
ഉടനെ നീ വില്ലതെടുത്ത് കുലക്കൂ ശ്രീരാമാ

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ



രുധ്രന്റെ ചാപം തിളങ്ങി
ശ്രീരാമനിൽ കണ്ണുകൾ തുള്ളി
ചാപം വലം വെച്ചു നമിച്ചു
ദശരധസുതൻ വില്ലന്നെടുത്തു
നനയാത്തൊരു കണ്ണു നനഞ്ഞു
നാരായണ നാമമുരച്ചു
ശ്രീ രാമൻ ശ്രീ പോലെ
വില്ലു കുലച്ചു വിധി പോലെ
വൈധേഹി നീ താമസിക്കല്ലേ
വേഗം ഒരുങ്ങീടണം

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം

താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
താനനത്തന്നാ താനനത്തന്നാ താനനത്തന്നാനാ
തനതന്നന്ന താനനാ തനനാ തന്നന്ന താനനനാ
തനതന്നന്ന താനനാ തനനാ താനന്ന താനനനാ

അണിയാത്ത വളകളണിഞ്ഞു
കരിമഷി തിരു മിഴിയണിഞ്ഞ്
സീത പുതു വസ്ത്രമണിഞ്ഞ്
ഊർമിള വന്നു ചാരത്ത് നിന്ന്
ചേലുള്ളൊരു വാരനെയല്ലെ 
മാലയേകുവാൻ പോവുകയല്ലേ
നമ്മളെന്നും ഒന്നല്ലേ
താലി ഭാഗ്യം വന്നില്ലേ
രഘുകുലത്തിൽ ശോഭിതയാകവാൻ
ജാനകി പോവുകയല്ലേ

കല്യാണം കല്യാണം അന്തപുരത്തിലിന്നാഹ്ലാദം
മിഥിലാപുരി കാണാൻ കൊതിച്ചൊരു സീതാ കല്യാണം 
സീതാ കല്യാണം സീതാ കല്യാണം
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !