Karinkaliyalle Lyrics in Malayalam | Naadan Paattu | Tranding Song | Karinkaliyalle 4K | BlackBro | Shaiju Avaran | Kannan Mangalath | Jaineesh Manappully | Vidhyasankar

3dVisualiZation
0

 Song Title: Karinkaliyalle

Album: Karinkali (2022)

Lyrics: Kannan Mangalath

Music: Shaiju Avaran

Singer: Anoop Puthiyedath, Vineesh Kallettumkara

Karinkaliyalle Lyrics in Malayalam

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്

കൊടു വാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്

കൊടു വാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്

എരിവേറ്റിയ വറ്റമുളകോ പെണ്ണേ നിൻ മനസ്സ്

ജട കെട്ടിയ കാർമുടിക്കെന്തിനീ മുല്ലപൂ മലര്

കലി തുള്ളിയ കാളിതൻ കാലിൽ തങ്ക പൊൻചിലമ്പ്‌

തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ നീ അടങ്ങ്

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്

കൊടുവാളെടുത്ത് ചുടു ദാരിക ചോരയിൽ നീരാട്

ദിക്കുകൾ നാലെട്ടും പൊട്ടിയടരും

പട കോപ്പുകൾ കൂടുന്നേ

ഈ കലികാലത്തിൻ പോർക്കലി തീർക്കാൻ

ശ്രീ നേർക്കലി നീ വേണം

തുടി താളത്തിലാടിയ താതൻ്റെ തീ മകളേ ശ്രീകുരുംബേ

തീ മകളേ ശ്രീകുരുംബേ

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്

കൊടുവാളെടുത്ത് ചുടുദാരിക ചോരയിൽ നീരാട്

വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ

രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ

വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ

രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ

തലയോടുകൾ ആടി ഉലഞ്ഞോ

പെണ്ണേ നിൻ ഗളത്തിൽ

അലങ്കാരമിതാണെടി പൊന്നേ

നിൻ്റെ മെയ്ക്കരുത്ത്

പുരി കത്തിയ ചാരമെടുത്ത്

പെണ്ണിൻ കണ്ണെഴുത്ത്

നൂറായിരം പൊന്നുരച്ചാലും

മാറ്റ് നിന്നഴക്

വരിനെല്ലരിഞ്ഞ് പനം പായിലുണക്കി ആറ്റും പോൽ

രണഭൂതലത്തിൽ കൊടും വൈരിയെ കാലനെറിഞ്ഞോളേ

പദമൂന്നിയ നാട്യ വിലാസം

പകയോടെ നീ ആടി കലാശം

വലംകാൽ ചിലമ്പൂരി ഉടച്ചിങ്ങ്

തെക്കോട്ട് പോന്നോളേ

മുടിയാടിയ കാവിലതേറീട്ട്

കാന്തി പകർന്നോളേ

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്

കൊടുവാളെടുത്ത് ചുടുദാരിക ചോരയിൽ നീരാട്

എരിവേറ്റിയ വറ്റമുളകോ പെണ്ണേ നിൻ മനസ്സ്

ജട കെട്ടിയ കാർമുടിക്കെന്തിനീ മുല്ലപൂ മലര്

കലി തുള്ളിയ കാളിതൻ കാലിൽ തങ്ക പൊൻചിലമ്പ്‌

തുടികൊട്ടിയ പാണൻ്റെ പാട്ടിൽ അമ്മേ നീ അടങ്ങ്

ഇത് പോലൊരു പെൺമണി വേണം

മകളായവൾ വന്നിറങ്ങേണം

നെറികേടുകൾ വെട്ടിയരിഞ്ഞവൾ ആടിതെളിയേണം

നെടു നായകിയായവൾ നാടിന് കൺമണിയാകേണം

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !