സൂക്ഷിക്കുക കൊറോണ വൈറസ് നിങ്ങളെയും ബാധിച്ചേക്കാം,​ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മറക്കരുത്

Easy PSC
0

വൈറസ് സ്ഥിരീകരിക്കപ്പെട്ട ചൈനയില്‍ നിന്നുള്‍പ്പെടെ കേരളത്തില്‍ എത്തിയവര്‍ 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പനി, ചുമ, ശ്വാസതടസം എന്നിവ അനുഭവപ്പെടുകയാണങ്കില്‍ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെട്ട ശേഷം ആശുപത്രികളിലേക്ക് പോകണം. ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ രണ്ട് ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന്‍ ചികിത്സാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ആശുപത്രിയിലും നോഡല്‍ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷന്‍ സംവിധാനത്തിന്റെയും ഫോണ്‍ നമ്ബര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണില്‍ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷന്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയ മുറിയിലേക്ക് നേരിട്ട് പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒ.പി, ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ടതില്ല. കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കില്‍ തൂവാല കൊണ്ട് മുഖം മറയ്ക്കണം. പൊതു വാഹനങ്ങള്‍ യാത്രയ്ക്ക് ഒഴിവാക്കണം. ആശുപത്രി നമ്പർ കൂടാതെ ദിശ നമ്പറിൽ നിന്നും (0471 2552056) വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതാണ്.

മറ്റ് നിര്‍ദേശങ്ങള്‍
  • വീട്ടില്‍ മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കര്‍ശനമായി ഒഴിവാക്കുക.
  • ബാത്ത് അറ്റാച്ച്‌ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ കഴിയുക.
  • പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
  • തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച്‌ പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കണം.
  • ചുമയ്ക്കാനോ തുമ്മാനോ തോന്നിയാല്‍ തൂവാല / തോര്‍ത്ത് / തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്.
  • പൊതുസ്ഥലത്ത് തുപ്പരുത്.
  • സന്ദര്‍ശകരെ വീട്ടില്‍ ഒരുകാരണവശാലും അനുവദിക്കാതിരിക്കുക.
  • വീട്ടിലെ മറ്റുകുടുംബാംഗങ്ങള്‍ വേറെ മുറികളില്‍ മാത്രം താമസിക്കാന്‍ ശ്രദ്ധിക്കുക.
  • നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്റൂം, കക്കൂസ് തുടങ്ങിയവയും ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച്‌ വൃത്തിയാക്കുക.

കൊറോണ വൈറസ് അപകടകാരിയാകാം; ഉറപ്പായും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. 
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.  കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. 

കൊറോണ വൈറസ്: വസ്തുതകൾ
  • സാധാരണ ജലദോഷം സുഖപ്പെടുത്താനാവില്ല.
  • SARS, MERS ഇവയ്ക്ക് കാരണമാകും. 
  • വ്യത്യസ്തയിനം ജീവിവർഗങ്ങളെ ഇതു ബാധിക്കും.
  • മനുഷ്യനെ ബാധിക്കുന്ന ആറിനം കൊറോണ വൈറസുകളെ ഇതുവരെ തിരിച്ചറിഞ്ഞു.
  • ചൈനയിൽ നിന്നു പടർന്നു പിടിച്ച സാർസ് 37 രാജ്യങ്ങളിലെ 774 പേരുടെ ജീവനെടുത്തു 


എന്താണ് കൊറോണ വൈറസ്?
ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് ഹ്യൂമൻ കൊറോണ വൈറസുകളെ (HcoV) ആദ്യമായി തിരിച്ചറിഞ്ഞത്. 1960 കളിലായിരുന്നു ഇത്. OC 43, 229 E എന്നീ രണ്ടിനം വൈറസുകളാണ് ജലദോഷത്തിനു കാരണം.  കിരീടം പോലുള്ള (Crown) ചില പ്രൊജക്‌ഷനുകൾ അവയിൽ ഉള്ളതുകൊണ്ടാണ് അവയ്ക്ക് കൊറോണ വൈറസ് എന്ന പേരു വന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ ആണ്. മനുഷ്യനിൽ തണുപ്പു കാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്ന ശേഷം നാലുമാസങ്ങൾക്കു ശേഷം വീണ്ടും വൈറസ് പിടിപെടാം. ദീർഘകാലം കൊറോണ വൈറസ്ആ ന്റിബോഡികൾക്ക് നിലനിൽക്കാൻ സാധിക്കില്ല. 

ലക്ഷണങ്ങൾ
കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. കൂടാതെ തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണം, ചുമ, തൊണ്ടവേദന, ആസ്മ ഇവയും ഉണ്ടാകാം.  ചികിത്സിച്ചു ഭേദപ്പെടുത്താൻ ആവാത്തതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. വിശ്രമിക്കുക, ധാരാളം വെള്ളം  കുടിക്കുക, പുകവലി ഒഴിവാക്കുക, പുക ഏൽക്കാതിരിക്കുക, പനിയും വേദനയും കുറയ്ക്കാൻ acetaminophen, ibuprofen അല്ലെങ്കിൽ naproxen ഇവ കഴിക്കുക. വേപ്പറൈസർ ഉപയോഗിക്കുക. 

ആറിനം കൊറോണ വൈറസുകൾ
രോഗത്തിന്റെ തീവ്രത അനുസരിച്ച് ആറിനം കൊറോണ വൈറസുകൾ ഉണ്ട്. 
  1. 229 E (ആൽഫാ കൊറോണ വൈറസ്)
  2. NL 63 (ആൽഫാ കൊറോണ വൈറസ്)
  3. OC 43 (ബീറ്റാ കൊറോണ വൈറസ്)
  4. HKV1 (ബീറ്റാ കൊറോണ വൈറസ്)

അപൂർവവും അപകടകാരികളുമായ കൊറോണ വൈറസുകളാണ് MERS-CoV (ഇതാണ് മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോമിനു കാരണം) സിവിയർ ക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോം അഥവാ SARS-CoV( സാർസ് രോഗബാധയ്ക്ക് കാരണമായത്) എന്നിവ. 

എങ്ങനെയാണ് പടരുന്നത്?
  • വായ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം വായുവിൽ തെറിക്കുന്ന തുള്ളികളിലൂടെ വൈറസ് പടരും.
  • വൈറസ് ബാധിച്ച ഒരാളെ സ്പർശിക്കുകയോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുക വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാം. 
  • വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാൽ.
  • അപൂർവമായി വിസർജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.


വൈറസ് ബാധിച്ചാൽ, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാൻ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക. ഇതും കൊറോണറി വൈറസിന്റെ വ്യാപനം തടയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. 
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !