ഭർത്താവ് എങ്ങനെയാണ് തല്ലുന്നത്? ചോദ്യം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനതല സ്ത്രീ പദവി പഠനത്തിനായി തയ്യാറാക്കിയ മാതൃകാ ചോദ്യാവലിയിലാണ് കൗതുകകരമായ ഈ ചോദ്യങ്ങൾ ഉള്ളത്.
മർദ്ദനം (അടി, ഇടി, തൊഴി), തല ഭിത്തിയിൽ ഇടിക്കൽ, വയറ്റിൽ ചവിട്ടൽ, തീ കൊളുത്താൻ ശ്രമിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, പാത്രങ്ങൾ പൊട്ടിച്ച് ഭക്ഷണം നശിപ്പിക്കൽ, വസ്ത്രം നശിപ്പിക്കൽ എന്നിങ്ങനയുള്ള ഉപ ചോദ്യങ്ങളുമുണ്ട്.
ഭർത്താവിന് ഭാര്യയെ തല്ലാൻ അവകാശം ഉണ്ടെന്ന് കരുതുന്നുണ്ടോ? ഏത് രാഷ്ട്രീയ പാർട്ടിയിലാണ് അംഗത്വം? ആർത്തവ സമയത്ത് എന്താണ് ഉപയോഗിക്കുന്നത്? തുടങ്ങി 113 ചോദ്യങ്ങളാണ് ഇതിൽ ഉള്ളത്.
കുടുംബശ്രീ പ്രവർത്തകർ അഭിമുഖത്തിലൂടെയാണ് ഇത് തയ്യാറാക്കേണ്ടതെന്നും നിർദ്ദേശമുണ്ട്.