97 ടൈറ്റാനിയം HD ആൻഡ്രോയിഡ് ടാബ്ലെറ്റുമായി ആർക്കോസ്
ഫ്രഞ്ച് കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ ആർക്കോസ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ടാബ്ലെറ്റാണ് 97 ടൈറ്റാനിയം എച്ച്.ഡി. ടാബ്ലെറ്റ്. 2048x1536 റെസലൂഷനുള്ള 9.7 ഇഞ്ച് IPS മൾട്ടിടച്ച് ഡിസ്പ്ലേയുമായെത്തുന്ന ഈ ടാബ്ലെറ്റ് ആപ്പിൾ ഐപാഡിനോട് കിടപിടിക്കുന്നതിനുള്ള ശ്രമത്തിലാണ്. വലിപ്പത്തിലും, റെറ്റിന ഡിസ്പ്ലേയിലും ആപ്പിൾ ഐപാഡിനോട് സമാനത കാണിക്കുന്നുവെങ്കിലും ആന്തരികമായി വ്യത്യസ്തമായ ഹാർഡ്വെയർ സവിശേഷതകളാണിവയ്ക്കുള്ളത്. 1.6GHz ഡ്യൂവൽ -കോർ A9 പ്രോസസ്സർ, ARM Mali 400 ഗ്രാഫിക്സ്, 1GB റാം, 8GB ഇന്റേണൽ മെമ്മറി, 64GB വരെ മൈക്രോ എസ്.ഡി. കാർഡ് പിന്തുണ, 5 മെഗാപിക്സൽ റിയർ ക്യാമറ, 2MP ഫ്രണ്ട് ഫെയ്സിംഗ് ക്യാമറ എന്നിങ്ങനെ ഹാർഡ്വെയർ സവിശേഷതകളുള്ള ടാബ്ലെറ്റ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 4.1 ജെല്ലിബീൻ ഒ.എസിലാണ്. 240mm x 184mm x 9mm ഡയമെൻഷനിലുള്ള ഉപകരണത്തിന്റെ ഭാരം 1.4 പൗണ്ട് (640ഗ്രാം) മാത്രമാണ്.