ഗ്രിൽഡ് ചിക്കൻ | Grilled Chicken Recipe In Malayalam

ഗ്രിൽഡ് ചിക്കൻചിക്കൻ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കിടിലൻ വിഭവം ആണ് ഗ്രിൽഡ് ചിക്കൻ. നല്ല മൊരിഞ്ഞ ചിക്കന്റെ രൂപം മനസിൽ വരുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. ചുട്ട ചിക്കന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ ഈ ഗ്രിൽഡ് ചിക്കൻ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
  • കോഴി വലിയ കഷണങ്ങളാക്കിയത് - 5
  • അരിഞ്ഞ മുള്ളങ്കി - 1/2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - 5 അല്ലി
  • ചില്ലി സോസ് - 1/2 കപ്പ്
  • വിനിഗർ - 3/4 കപ്പ്
  • ഗ്രാമ്പൂ - 3-4 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്

ഇനി നാവിൽ വെള്ളം ഊറുന്ന ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കാം
  • അരിഞ്ഞ മുള്ളങ്കി മുതലുള്ള ചേരുവകളെല്ലാം ഒരു പാത്രത്തിലാക്കി നന്നായി യോജിപ്പിച്ച് തയ്യാറാക്കിയ മിശ്രിതത്തിൽ നിന്ന് അല്പമെടുത്ത് ചിക്കൻ കഷണങ്ങൾ ചേർത്തിളക്കുക. കഷ്ണങ്ങളിൽ മിശ്രിതം നന്നായി പുരണ്ടുകഴിഞ്ഞാൽ ഒരു തുണിക്കഷണം കൊണ്ട് മൂടി 5 മിനിറ്റ് നേരം ഫ്രിഡ്ജിൽ വെക്കുക. ഗ്രിൽ (അടുപ്പ്) ചൂടാകുമ്പോൾ ചിക്കനിലെ ഗ്രേവി മാറ്റിയ ശേഷം ചിക്കൻ ഗ്രില്ലിൽ വെക്കുക. ഇറച്ചി കത്തികൊണ്ട് വരഞ്ഞ ശേഷം മാറ്റി വെച്ചിരിക്കുന്ന ചേരുവകളുടെ മിശ്രിതത്തിൽ നിന്ന് അല്പം ചേർത്ത് 30 മിനിറ്റു നേരം ഗ്രിൽ ചെയ്യുക. ബാക്കിയിരിപ്പുള്ള മിശ്രിതം സോസ് പാനിലൊഴിച്ച് നല്ല പോലെ ഇളക്കി ചൂടാക്കിയാൽ വെന്ത ചിക്കനൊപ്പം വിളമ്പാനുള്ള ഗ്രേവിയും തയ്യാറായികഴിഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍