പ്രോൺ ബോൾസ് | How To Make Prawn Balls In Malayalam

Easy PSC
0
പ്രോൺ ബോൾസ്

മൽസ്യ വിഭവങ്ങളിൽ ഒഴിവാക്കാൻ ആക്കാതെ ആണ് ചെമ്മീൻ. ചെമ്മീൻ കൊണ്ട് ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. അതിലൊന്നാണ് പ്രോൺ ബോൾസ്. കിടിലൻ ടേസ്റ്റി ആയ ഈ പ്രോൺ ബോൾസ് തന്നെ ഇന്ന് നമുക്ക് ഉണ്ടാക്കാം. 


പ്രോൺ ബോൾസ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
  1. ചെമ്മീൻ വൃത്തിയാക്കിയത് - 200 ഗ്രാം
  2. മുളകുപൊടി - രണ്ടു ചെറിയ സ്പൺ
  3. മഞ്ഞൾപ്പൊടി - ഒരു നുള്ള് 
  4. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - ഒരു ചെറിയ സ്പൂൺ 
  5. ഉപ്പ് - പാകത്തിന്
  6. എണ്ണ - നാലു വലിയ സ്പൂൺ
  7. സവാള പൊടിയായി അരിഞ്ഞത് - കാൽ കപ്പ്
  8. തേങ്ങ ചുരണ്ടിയത് - മൂന്നു വലിയ സ്പൺ 
  9. മുളകുപൊടി - അര ചെറിയ സ്പൺ 
  10. പെരുംജീരകം പൊടി - കാൽ ചെറിയ സ്പൂൺ
  11. ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് - ഒരു കപ്പ് 
  12. റൊട്ടി പൊടിച്ചത് - രണ്ടു കപ്പ് 
  13. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
  14. മുട്ട - രണ്ട്
  15. റൊട്ടി പൊടിച്ചത് - ഒരു കപ്പ്
  16. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പ്രോൺ ബോൾസ് പാകം ചെയ്യുന്ന വിധം 
  • ചെമ്മീനിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, ഉപ്പ് - പാകത്തിന് ഇവ പുരട്ടുക. മൂന്നു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തെടുക്കണം. ഇതേ എണ്ണയിൽ തേങ്ങ ചേർത്തു നിറം മാറാതെ വറുക്കുക. വറുത്ത ചെമ്മീനും തേങ്ങയും മിക്സിയിലിട്ട് മെല്ലേ ചതച്ചെടുക്കുക.
  • ബാക്കി എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം മുളകുപൊടി, പെരുംജീരകം പൊടി ഇവ ചേർത്തിളക്കുക. അതിലേക്കു ചെമ്മീൻ മിശ്രിതവും
  • ആവശ്യമെങ്കിൽ ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചു വാങ്ങുക. ഇതാണ് ഫില്ലിങ്.
  • ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത്, റൊട്ടി പൊടിച്ചത്, ഉപ്പ്, കുരുമുളകുപൊടി ഇവ യോജിപ്പിച്ചു വെള്ളം ചേർക്കാതെ കുഴച്ചെടുക്കണം.
  • ഇതു ചെറിയ ഉരുളകളാക്കി കൈയിൽ വച്ചു പരത്തി നടുവിൽ ഫില്ലിങ് വച്ച് ഉരുട്ടി ബോൾസാക്കുക.
  • ഓരോ ബോളുകളും മുട്ട അടിച്ചതിലും പിന്നീട് റൊട്ടിപ്പൊടിയിലും മുക്കി ചൂടായ എണ്ണയിലിട്ടു നിറത്തിൽ വറുത്തു കോരുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !