രസം | How To Make Rasam In Malayalam

Easy PSC
0
രസം


സദ്യ കഴിഞ്ഞാൽ രസം അതാണ് അതിന്റെ ശരി. രസം വെറുതെ അല്ല നിരവിധി പോഷക ഗുണങ്ങളും രസത്തിനുണ്ട്. നല്ല രീതിയിൽ ദഹനം നടക്കാനും രസം സഹായിക്കും. ഏങ്ങിനെ സ്വാദിഷ്ടമായ രസം ഉണ്ടാക്കാം എന്ന് നോക്കാം.

രസം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ
    1. വാളൻപുളി - 250 ഗ്രാം
    2. മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ
        മുളകു പൊടി - മൂന്നു ചെറിയ സ്പൂൺ
        കുരുമുളകുപൊടി - രണ്ടു ചെറിയ സ്പൂൺ
        കായം - 15 ഗ്രാം
        വെളിച്ചെണ്ണ - അരക്കപ്പ്
        പച്ചമുളക് - 100 ഗ്രാം
        കറിവേപ്പില - 100 ഗ്രാം
        ഉപ്പ് - പാകത്തിന്
    3. നെയ്യ് - നാലു വലിയ സ്പൂൺ
    4. നെയ്യ് - നാലു വലിയ സ്പൂൺ
    5. സാമ്പാർപൊടി - 50 ഗ്രാം
    6. വെളിച്ചെണ്ണ - കാൽ കപ്പ്
    7. കടുക് - ഒരു വലിയ സ്പൂൺ
        വറ്റൽ മുളക് - 10
        കറിവേപ്പില - 4 തണ്ട്
    8. മല്ലിയില അരിഞ്ഞത് - 50 ഗ്രാം

രസം എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം

  • വാളൻപുളി വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത് ഒരു ലിറ്റർ വെള്ളവും രണ്ടാമത്തെ ചേരുവയും ചേർത്തു നന്നായി തിളപ്പിക്കുക
  • ഇതിലേക്കു തക്കാളി അരിഞ്ഞതു ചേർത്തു വേവിച്ച ശേഷം നെയ്യും ചേർത്തു തിളപ്പിക്കണം
  • നന്നായി തിളച്ച ശേഷം സാമ്പാർ പൊടി അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി തിളപ്പിക്കണം.
  • നന്നായി തിളച്ച ശേഷം പാകത്തിനു വെള്ളം ചേർത്തിളക്കി തിളച്ചു പതയുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.
  • വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചതു കറിയിൽ ചേർത്തിളക്കണം.
  • മല്ലിയില ചേർത്തു വിളബാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !