കാസർകോടൻ വിഭവം ആയ പെട്ടിപ്പത്തിരി ഉണ്ടാക്കാൻ പഠിക്കാം | How To Make Petti Pathiri In Malayalam | Petti Pathiri Making |

Easy PSC
2
പെട്ടിപ്പത്തിരി


ഹായ്, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ? എല്ലാവർക്കും സുഖം ആണെന്ന് വിചിരിക്കുന്നു. വളരെയധികം വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ് നമ്മുടെ സ്വന്തം കേരളം. ഓരോ ജില്ലയും ഒന്നിനൊന്ന് വ്യത്യസ്തമാണ്.  ഓരോ നാടിനും അതിന്റേതായ സംസ്കാരവും ഭക്ഷണവും  ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാസർഗോഡൻ വിഭവങ്ങൾ. വളരെയധികം വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഉള്ള നാടാണ് കാസർഗോഡ്. അവിടുത്തെ ഒരു പ്രധാനപെട്ട വിഭവം ആണ് പെട്ടിപ്പത്തിരി. ഈ കിടിലൻ വിഭവം ആകട്ടെ ഇത്. നാവിൽ കൊതി ഊറുന്ന വിഭവം ഉണ്ടാക്കാൻ പഠിക്കാം.Ingredients For Making Pettippathiri
 • മുട്ട - 5 
 • എണ്ണ - ആവശ്യത്തിന് 
 • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൺ 
 • പച്ചമുളക് പേസ്റ്റ് - അര ടേബ്ൾ സ്പൂൺ 
 • സവാള - 2 
 • ഉപ്പ് - ആവശ്യത്തിന് 
 • മഞ്ഞൾപൊടി - കാൽ ടീസ്പൺ 
 • കറിവേപ്പില 
 • ചിക്കൻ (ഉപ്പും മഞ്ഞളും കുരുമുളകുപൊടിയും ചേർത്ത് വേവിച്ചത്) 
മാവ് തയാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ 
 • മൈദ - 1 കപ്പ് 
 • ഉപ്പ് - ആവശ്യത്തിന് 
 • വെള്ളം - ആവശ്യത്തിന്


How To Make Pettippathiri
അഞ്ച് മുട്ട പുഴുങ്ങി മാറ്റിവെക്കുക. മസാല തയാറാക്കാൻ വേണ്ടി ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ചുകൊടുക്കാം. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പച്ചമുളക് പേസ്റ്റും കൂടി ചേർത്ത് നന്നായി മൂടിവെക്കുക. അതിലേക്ക് സവാള ഇട്ട് വഴറ്റിയെടുക്കുക. സവാളയിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും കറിവേപ്പിലയും ചേർത്തുകൊടുക്കുക. സവാള വയന്നുവന്നാൽ അതിലേക്ക് ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചെടുത്ത് ചിക്കൻ ചെറിയ പീസാക്കി ഇട്ടുകൊടുക്കാം. ശേഷം നല്ലവണ്ണം മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. മാവ് തയാറാക്കാൻ വേണ്ടി ഒരു ബൗളിലിട്ട് ഒരു കപ്പ് മൈദയും ആവശ്യത്തിനുള്ള ഉപ്പും ചേർത്തുകൊടുക്കാം. അതിലേക്ക് കുറച്ചു കുറച്ചായി വെള്ളം ചേർത്ത് ചപ്പാത്തിമാവുപോലെ നന്നായി കുഴച്ചെടുക്കുക. ശേഷം മാവ് ചെറിയ ചെറിയ ബോളുകളാക്കി മാറ്റുക. ഒരു ബോളെടുത്ത് പരത്തി റൗണ്ട് ഷേപ്പിൽ മുറിച്ചെടുക്കുക. അതിൽ കുറച്ച് മസാല വെച്ച് പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് അതിലൊരു പീസ് മസാലയുടെ മുകളിൽ വെച്ചുകൊടുക്കുക. വീണ്ടും മാവെടുത്ത് പരത്തി റൗണ്ട് ഷേപ്പിൽ മുറിച്ചെടുത്ത് അതിന്റെ മുകളിൽ വെച്ച് നന്നായി പ്രസ് ചെയ്യുക. കൈ ഉപയോഗിച്ച് നന്നായി സൈഡ് പിരിച്ചെടുത്ത് എണ്ണ ചൂടാക്കി രണ്ടുവശവും നന്നായി ഫ്രൈ ചെയ്ത് എടുക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !