വൈറ്റ് ഫോറസ്റ്റ് ഉണ്ടാക്കാൻ പഠിക്കാം | How To Make White Forest In Malayalam | White Forest Cake Making |

Easy PSC
2
കേക്ക് എന്ന് കേട്ടാൽ തന്നെ നാവിൽ വെള്ളം ഊറും. അപ്പോൾ പിന്നെ വൈറ്റ് ഫോറസ്റ്റ് എന്ന് കേട്ടാലോ. കിടിലൻ ആയിരിക്കും അല്ലേ. ഇന്ന് ഈ കിടിലൻ ഐറ്റം ഉണ്ടാക്കാൻ പഠിക്കാം.





Ingredients For Making White Forest
  1. മൈദ - ഒരു കപ്പ് 
  2. പൊടിച്ച പഞ്ചസാര - ഒരു കപ്പ് 
  3. ബേക്കിങ് സോഡ - അര ടീസ്പൺ 
  4. ബേക്കിങ് പൗഡർ - 1 ടീസ്പൂൺ 
  5. ഉപ്പ് - ഒരു നുള്ള് 
  6. മുട്ട - നാല് 
  7. വാനില എസെൻസ് - രണ്ട് ടീസ്പൂൺ 
  8. ബട്ടർ ഉരുക്കിയത് - രണ്ട് ടേബ്ൾ സ്പൂൺ

ഡെക്കറേഷന് 
  1. വിപ്പിങ് ക്രീം- ഒന്നര കപ്പ് 
  2. പൊടിച്ച പഞ്ചസാര- കാൽ കപ്പ്

ചെറി സിറപ്പിന് 
  1. ചെറി - കാൽ കപ്പ് 
  2. പഞ്ചസാര - രണ്ട് ടേബ്ൾ സ്പൂൺ
How To Make White Forest
  • മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ നന്നായി അരിച്ചെടുക്കുക.
  • മുട്ടയും പഞ്ചസാര പൊടിച്ചതും നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് വാനില എസെൻസും പൊടികളും ചേർത്ത് ഇളക്കുക. ഈ മിശ്രിതം കേക്ക് മോൾഡിലേക്ക് ഒഴിച്ച് ബേക്ക് ചെയ്യാം.
  • ഓവനിലാണെങ്കിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. അതിനുശേഷം 160 ഡിഗ്രി ചൂടിൽ 30-45 മിനിറ്റ് വരെ ബേക്ക് ചെയ്യാം. കുക്കറിലാണെങ്കിൽ അഞ്ചു മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത് നേരിയ ചൂടിൽ  45-50 മിനിറ്റ് വരെ ബേക്ക് ചെയ്യാം. 
  • കേക്ക് തയാറായാൽ തണുക്കാനായി മാറ്റിവെക്കുക. അതിനുശേഷം നന്നായി തണുത്ത ബൗളിൽ വിപ്പിങ് ക്രീമും പഞ്ചസാര പൊടിച്ചതും ചേർത്ത് ബീറ്റ് ചെയ്യുക. നല്ല സ്റ്റിഫ് പീക്സായി കിട്ടുന്നതുവരെ ബീറ്റ് ചെയ്യണം.
  • ചെറി സിറപ്പിനായി അരകപ്പ് വെള്ളത്തിൽ രണ്ട് ടേബ്ൾ സ്പൂൺ പഞ്ചസാരയും കുറച്ച് ചെറി അരിഞ്ഞതും ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് തണുക്കാനായി മാറ്റിവെക്കുക.


ഡെക്കറേറ്റ് ചെയ്യുന്ന വിധം
കേക്ക് തണുത്തതിനുശേഷം മോൾഡിൽനിന്ന് പുറത്തെടുക്കുക. രണ്ടോ മൂന്നോ ലെയറുകളായി മുറിക്കുക. ഓരോ ലെയറിലും ചെറി സിറപ്പ് ഒഴിച്ച് ക്രീം വെക്കുക. ഇതിനു മുകളിലേക്ക് ചെറുതായി അരിഞ്ഞ ചെറി വിതറുക. ഇത് ആവർത്തിക്കുക. ടോപ്പിങ്ങിൽ ക്രീം വെച്ച് വൈറ്റ് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തതും ചെറിയും ഉപയോഗിച്ച് ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്യാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !