ഒരു കിടിലൻ എഗ്ഗ് റോസ്‌റ് ഉണ്ടാക്കി നോക്കിയാലോ? | How Make Egg Rost |

Easy PSC
0

ഒരു പ്രധാന കേരള സൈഡ്  ഡിഷ്‌ ആണ്. അപ്പം, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയുടെ  ഒക്കെ  കൂടെ ഇത് ഉഭയോഗിക്കാം. ഇത് എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.




ആവശ്യമായ സാധനങ്ങൾ

  • മുട്ട: 4 എണ്ണം
  • വെളിച്ചെണ്ണ: 4 ടേബിൾസ്പൂൺ
  • കടുക്: 1/2 ടീസ്പൂൺ
  • ഇഞ്ചി: 1 ടാബ്ലസ്പൂൺ
  • വെളുത്തുള്ളി: 1 1/2 ടേബിൾസ്പൂൺ
  • സവോള: 4 എണ്ണം
  • മഞ്ഞൾപൊടി:  1/4 ടീസ്പൂൺ
  • മുളകുപൊടി: 1/2 ടേബിൾസ്പൂൺ
  • കാശ്മീരിമുളക് പൊടി: 1 1/2 ടീസ്പൂൺ
  • ചൂടുവെള്ളം: 1/4 കപ്പ്‌
  • കുരുമുളക് ചതച്ചത്: 1/2 ടീസ്പൂൺ
  • ഉപ്പ്: 1 ടീസ്പൂൺ
  • കറിവേപ്പില: 1 spring
  • നാരങ്ങനീര്: 1/2 ടീസ്പൂൺ



തയ്യാറാക്കുന്ന വിധം

  • ആദ്യം മുട്ട പുഴുങ്ങി, ഓരോ മുട്ടായിലും, മസാല നന്നായി പിടിക്കുന്നതിനു വേണ്ടി  കത്തികൊണ്ട്  വരഞ്ഞു വെക്കുക.
  • അതിനുശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ ചൂടാകുമ്പോൾ കടുക് ചേർക്കുക.
  • കടുക് പൊട്ടി കഴിയുമ്പോൾ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി അരിഞ്ഞതും ചേർക്കുക.
  • അതൊന്ന് മൂത്ത് വരുമ്പോൾ സവോള അരിഞ്ഞത് ചേർക്കുക. കുറച്ചു ഉപ്പ് കൂടെ ചേർത്ത് വഴന്റ് വരുന്നത് വരെ ഇളക്കുക. കൂടെ കറിവേപ്പിലയും ചേർത്ത് ഇളക്കുക.
  • വഴന്റ് വരുമ്പോൾ മഞ്ഞൾപൊടിയും മുളകുപൊടിയും കാശ്മീരിമുളക് പൊടിയും ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക.
  • അതിനുശേഷം ഇതിലേക്ക് ചൂടുവെള്ളം ചേർക്കുക.
  • ഒന്നിളക്കിയ ശേഷം ഇതിലേക്കു അൽപം നാരങ്ങനീരും കുരുമുളക് ചതച്ചതും  ചേർക്കുക. ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ചേർത്ത് ഇളക്കുക.
  • പിന്നീട് മുട്ട നടുക്കിൽ വെച്ച ശേഷം rost ചെയിത സവോള ഉപയോഗിച്ച് മൂടി വെക്കുക.
  • തീ കെടുത്തിയ ശേഷം ഒരു 15 മിനിറ്റ് ഇങ്ങനെ വെച്ചതിനുശേഷം വിളമ്പാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !