ഉണങ്ങിയ ഇരുമ്പൻ പുളി അച്ചാർ | Irumban Puli Pickle | How To Make Unagiya Irumban Puli Pickle | Dried Bilimbi Pickle | Spicy Irumban Puli Achar Recipe | Bilimbi Pickle

Easy PSC
0




ഉണങ്ങിയ ഉരുമ്പൻ പുളി അച്ചാർ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ പരിചയപ്പെടാം.

  1. നല്ലെണ്ണ: മുക്കാൽ കപ്പ്
  2. കടുക്: ഒന്നര ചെറിയ സ്പൂൺ
  3. വെളുത്തുള്ളി അരിഞ്ഞത്: രണ്ടു വലിയ സ്പൂൺ
  4. ഇഞ്ചി അരിഞ്ഞത്: രണ്ടു വലിയ സ്പൂൺ
  5. പച്ചമുളക്: ആറ്, അരിഞ്ഞത്
  6. കറിവേപ്പില: രണ്ടു തണ്ട്
  7. കശ്മീരി മുളക് പൊടി: മൂന്നു വലിയ സ്പൂൺ
  8. കായംപൊടി: ഒരു ചെറിയ സ്പൂൺ
  9. ഉലുവ പൊടിച്ചത്: ഒരു ചെറിയ സ്പൂൺ
  10. വെള്ളം: ഒരു കപ്പ്
  11. വിനാഗിരി: കാൽ കപ്പ്
  12. ഇരുമ്പൻ പുളി ഉണക്കിയത്: ഒരു കപ്പ്
  13. ഉപ്പ്: പാകത്തിന്
  14. കടുകുപൊടി: ഒരു വലിയ സ്പൂൺ



ഉണങ്ങിയ ഇരുമ്പൻ പുളി അച്ചാർ ഉണ്ടാക്കുന്ന വിധം

  • ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം 3 മുതൽ 6 വരെയുള്ള ചേരുവകളായ വെളുത്തുള്ളി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, കരിവേപ്പില എന്നിവ ചേർത്ത് വഴറ്റുക
  • ഇതു ചെറു തീയിലാക്കി 7 മുതൽ 9 വരെയുള്ള ചേരുവകളായ കാശ്മീരി മുളക് പൊടി, കായം പുളി, ഉലുവ പൊടിച്ചത് എന്നിവ ചേർത്തു വഴറ്റണം.
  • പച്ചമണം മാറുമ്പോൾ വെള്ളവും വിനാഗിരിയും ചേർത്തു തിളക്കുമ്പോൾ ഉപ്പും ഇരുമ്പൻ പുളിയും ചേർത്തിളക്കി വാങ്ങുക.
  • കടുകു പൊടി ചേർത്തു ഇളക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !