നഗര യാത്രക്കായി ഒരു കിടിലൻ കാർ | റെനോ കൈഗർ | RENAULT KIGER | The Modern SUV - RENAULT KIGER | RENAULT KIGER Malayalam Review | RENAULT KIGER Specifications |

Easy PSC
0



നഗരവാസികൾക്ക് ഏറ്റവും അനുയോജ്യമായ ചെറു എസ്യുവിയാണ് റെനോ കൈഗർ. ചെറു എസ്യുവികളിൽ ഏറ്റവും പുതിയ താരമാണ് റെനോ കൈഗർ. കിടിലൻ മസിൽമാനായ സുന്ദരൻ എസ്യുവി. എൽഇഡി ഹെഡ്ലാംപിന് കിടിലൻ എൽഇഡി വാൽക്കണ്ണും നൽകിയിരിക്കുന്നു. എടുത്തു നിൽക്കുന്ന വീൽ ആർച്ചറുകൾ. പൊതുവെ പറഞ്ഞാൽ കിടിലൻ ഡിസൈൻ തന്നെയാണ് റെനോ കൈഗറിനുള്ളത്. 



കിടിലൻ ടെക്നോളജി

നാല് എയർ ബാഗുകൾ, റിവേഴ്സ് ക്യാമറ, മുന്നിൽ പാർക്കിങ് സെൻസർ, അർക്കാമി ബ്രാൻഡിൻ്റെ 4 സ്പീക്കർ മ്യൂസിക് സിസ്റ്റം, വയർലസ് ഫോൺ ചാർജർ, എന്നിങ്ങനെ എല്ലാ അത്യാധുനിക സൗകര്യങ്ങളും റെനോ കൈഗറിൽ അടങ്ങിയിരിക്കുന്നു. 

999 സിസി ടർബോ പെട്രോൾ എൻജിൻ, 100 പിസ് കരുത്ത്, മാന്വവൽ ഗിയർബോക്സ്. എക്സ്ട്രോണിക് സിവിടി, തുടങ്ങിയവയാണ് സവിശേഷത.

ഷാർക്ക്ഫിൻ ആൻ്റിനയും റിയർ സ്പോയ്ലറും സുന്ദരൻ അലോയ് വീലുകളും പത്തരമാറ്റ് അഴകേകുന്നു. അടി തട്ടുമെന്ന പേടി വേണ്ട കാരണം 205 മില്ലി മീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറൻസ്.

ഏറ്റവും പുതിയ 1.0 ലീറ്റർ ടർബോ എഞ്ചിനാണ് കൈഗറിന്. മൂന്ന് ഡ്രൈവ് മോഡുകൾ ഉണ്ട്. ഇന്ധനക്ഷമത കൂടുവാൻ വേണ്ടി ഇക്കോ മോഡ് ഉപയോഗിക്കാവുന്നതാണ്. കിടിലൻ പെർഫോമൻസിനായി സ്പോർട്സ് മോഡും ഉപയോഗിക്കാം. മാന്വൽ, എ എം ടി, എക്സ്മൂട്രോണിക് സിവിടി എന്നിങ്ങനെ മൂന്ന് ഗിയർ ബോക്സ് ഓപ്ഷനും അടങ്ങിയിരിക്കുന്നു. ഇതിൽ സിവിടി ഗിയർ ബോക്സ് ആണ് ഡ്രൈവിങ് അനുഭൂതി നന്നായി പകർന്നു തരുന്നത്. വിലക്കുറവിൽ ഓട്ടമാറ്റിക് വേണം എന്നുള്ളവർക്ക് എ എം ടി ഗിയർബോക്സ് ഉള്ള കൈഗർ എടുക്കാവുന്നതാണ്. ഇതിന് എട്ടു ലക്ഷത്തിൽ താഴെയാണ് വിലവരുന്നത്.  പത്തു ലക്ഷം ബജറ്റുള്ളവർക്ക് സിവിടി മോഡൽ പരിഗണിക്കാവുന്നതാണ്.

405 ലിറ്റർ ആണ് ബൂട്ട് സ്പെയ്സ്. അഞ്ചു പേരുടെ യാത്രയിൽ വേണ്ട ലഗേജുകൾ എല്ലാം ഇതിലൊതുങ്ങും. പിൻസീറ്റിൽ ആം റെസ്റ്റ് ഉള്ളതിനാൽ ദീർഘദൂര യാത്രക്ക് ഏറെ അനുയോജ്യമാണ്.

ബോട്ടിൽ ഹോൾഡറുകളും പോക്കറ്റുകളും നടുവരമ്പിലും ഡോർ പാഡുകളിലുമായി ഭംഗിയായി ഒരുക്കിയിരിക്കുന്നു. ഫോണും കൈഗറിൻ്റെ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും വയർലസ് ആയി കണക്ട് ചെയ്യാമെന്നത് മറ്റു പല പ്രീമിയം വാഹനങ്ങൾക്ക് പോലും ഇല്ലാത്ത സൗകര്യമാണ്. 



നഗരയാത്രയിൽ കേമൻ

നീളം നാലു മീറ്ററിൽ താഴെയായതിനാൽ നഗരത്തിലൂടെ അനായാസമായി കൊണ്ടുപോവുന്നതാണ്. ഒരു മോഡേൺ എസ്യുവി സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഓപ്ഷൻ ആണ് റെനോ കൈഗർ.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !