കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ
കേരള PSC പത്താം ക്ലാസ് യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് വേണ്ടി ഒരു പ്രാഥമിക പൊതു പരീക്ഷ നടത്തിയിരുന്നു. നാല് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. എന്നാൽ പലവിധ കാരണങ്ങളാൽ ഈ ദിവസങ്ങളിൽ പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്ധ്യാർത്ഥികൾക്ക് ഇപ്പോൾ ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. തക്കതായ കാരണം തെളിവു സഹിതം അവതരിപ്പിച്ചവർക്കാണ് ഈ അവസരം നൽകുന്നത്. ഇനി അപേക്ഷിക്കാൻ പറ്റില്ല. പരീക്ഷ കഴിഞ്ഞ് നൽകിയ സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.
കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 ഫെബ്രുവരി മാസം 20, 25 മാർച്ച് മാസം 6, 13 എന്നീ തിയ്യതികളിൽ നടത്തിയ പത്താം തരം പൊതു പ്രാഥമിക പരീക്ഷയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടും പരീക്ഷ എഴുതാൻ സാധിക്കാതെ പോയ ഉദ്യോഗാർത്ഥികളിൽ, നിശ്ചിത സമയ പരിധിക്കുള്ളിൽ മതിയായ കാരണം ബോധിപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് ഒരവസം കൂടി നൽകാൻ ബഹു. കമ്മീഷൻ തീരുമാനിച്ചിരിക്കുന്നു. ഈ പരീക്ഷ 2021 ജൂൺ മാസം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് യഥാസമയം ലഭ്യമാക്കുന്നതാണ്.