അന്യഗ്രഹ ജീവികൾ ഉണ്ട് - ഞെട്ടിപ്പിക്കുന്ന പുതിയ പഠന റിപ്പോർട്ട് പുറത്ത്

Easy PSC
0


    കുറച്ചു ദിവസമായി നമ്മുടെ ചർച്ചകൾ അന്യഗ്രഹ ജീവികളുടെയും അവരുടെ സഞ്ചാര മാർഗമായ ബഹിരാകാശ പേടകത്തെയും കുറിച്ചാണ്. എന്താണ് ഇതിനു പിന്നിലെ സത്യം. ഇങ്ങനെ ഒരു സംഭവം ഉണ്ടോ? നമ്മൾ ജീവിക്കുന്നത് ഭൂമി എന്ന കൊച്ചു ഗ്രഹത്തിൽ ആണ്. ബഹിരാകാശത്തെ കോടിക്കണക്കിന് ക്ഷീര പഥത്തിൽ ഒന്നായ ആകാശ ഗംഗയിലെ ഒരു ചെറിയ ഗ്രഹം. ഇതു പോലെ വേറെയും ക്ഷീര പഥങ്ങളും അവയിൽ ഭൂമിയുടേതിനു സമാനമായ ഗ്രഹങ്ങളും അല്ലെങ്കിൽ ഭൂമിയേക്കാളും മികച്ച ഗ്രഹങ്ങളും ഉണ്ടായികൂടാ എന്ന കാര്യം ഒരിക്കലും തള്ളിക്കളയാൻ ആകില്ല.പറക്കും തളിക

    അപരിചിതമായ പറക്കും വസ്തുക്കൾ അഥവാ unidentified flying objects (UFO) കളിലെ ഒരു വിഭാഗത്തെയാണ് പറക്കും തളികകൾ എന്ന് പറയുന്നത്. തളികയുടെ രൂപത്തിൽ അലുമിനിയം, വെള്ളി നിറത്തിൽ കാണപ്പെടുന്ന ഇവ വർണ പ്രകാശത്താൽ അലംകൃതമായിരിക്കും. പറക്കും തളികകൾ അന്യഗ്രഹ ജീവികളുടെ വാഹനമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത്.

    ദശാബ്ദങ്ങൾക്ക് മുമ്പ് മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാൽ ഒരു അമേരിക്കൻ പൈലറ്റ് ആയിരുന്ന കെന്നത്ത് അർനോൾഡ് 1947 ജൂൺ 24 പറക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയിൽ പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.അപരിചിത പറക്കും വസ്തുക്കളെ പൊതുവിൽ സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. പറക്കുംതളിക അഥവാ യു.എഫ്‌.ഒ (അൺ ഐഡന്റിഫൈഡ്‌ ഫ്ളയിംഗ്‌ ബ്ജക്ട്സ്‌. U.F.O) പറക്കുംതളികകളെപ്പറ്റി കൃതൃമായ ഒരു വിശദീകരണം നല്കാൻ ശസ്ത്രലോകത്തിന്‌ ഇനിയും സാധിച്ചിട്ടില്ല. തിളക്കവും നടുവീർത്ത തളികയുടെ ആകൃതിയുമുള്ള ചില വസ്തുക്കൾ ആകാശത്തിലുടെ അതിവേഗത്തിൽ പറന്നു നീങ്ങുന്നതു കണ്ടതായി വളെരെക്കാലം മുമ്പുതന്നെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. അന്യഗ്രഹങ്ങളിൽ നിന്ന് ഭുമി സന്ദർശിയ്ക്കൂവാനെത്തുന്ന വിചിത്ര ജിവികളുടെ വാഹനങ്ങളാണ്‌ യു.എഫ്.ഒ.കൾ എന്നാണ്‌ ഇന്നും നിലനിന്നു പോരുന്ന സങ്കല്പ്പം. ഇന്ത്യൻ ആകാശത്തിലും അജ്ഞമായ ആകാശയാനങ്ങളെ കണ്ടതായി അനേകം തവണ റിപ്പോർട്ടൂ ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യമായ യു.എഫ്.ഒ ഗവേഷണങ്ങൾ ഇനിയുമിവിടെ നടന്നിട്ടില്ല. ചുവപ്പു നിറവും, ഗോളാകൃതിയുമുള്ള പറക്കുംതളികകളെയാണ് ഇന്ത്യയിൽ കണ്ടിട്ടുള്ളത്.    അന്യഗ്രഹ ജീവികളുടെ പേടകങ്ങൾ യാഥാർഥ്യമാണെന്നും അനുഗ്രഹ ജീവികൾ ഭൂമിയെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോർട്ട്. ഇത്തരത്തിലുള്ള ദുരൂഹ പേടങ്ങൾ ചിലത് എന്താണെന്നു വ്യക്തമായിട്ടുണ്ടെന്നും മറ്റുള്ളവയെക്കുറിച്ച് ഇനിയും കണ്ടത്തേണ്ടതുണ്ടെന്നും പുതിയ പഠന റിപ്പോർട്ടിൽ പറയുന്നു.

    2004 നും 2021നും ഇടയിൽ കണ്ടെത്തിയ പറക്കും തളികകൾ എന്നു പറയപ്പെട്ട 144 വസ്തുക്കളെകുറിച്ചാണ് പുതിയ പഠനം. ഇവയിൽ 18 എണ്ണം സാധാരണ വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ചലനമാണു കാഴ്ച വെച്ചിട്ടുള്ളെതെന്ന് കണ്ടവർ പറയുന്നു. കൂടുതൽ കണ്ടെത്താൻ കൂടുതൽ ആധുനിക സങ്കേതിക വിദ്യകൾ വേണമെന്ന് ഡയറക്ടർ ഓഫ് നാഷണൽ ഇൻ്റിലജൻസ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ദൂരദർശിനിയിൽ നിന്ന് സമീപത്തുള്ള നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെയും ചലനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.    യുഎസ് സേനാ പൈലറ്റുമാർ യുദ്ധരംഗത്തും അല്ലാതെയുമുള്ള പറക്കലുകൾക്കിടയിലാണ് അജ്ഞാതമായ ചില ആകാശ വസ്തുക്കൾ കണ്ടിരിക്കുന്നത്. എന്നാൽ യു എസ് സേനാ പൈലറ്റുമാർ കണ്ടുവെന്നു പറയപ്പെടുന്ന പറക്കുന്ന അജ്ഞാത വസ്തുക്കളുടെ യഥാർത്ഥ സ്വഭാവം വിശദീകരിക്കാൻ ആവശ്യമായ തെളിവു ലഭ്യമല്ലെന്ന് യുഎസ് കോൺഗ്രസിനു മുൻപാകെ വച്ച സർക്കാർ റിപ്പോർട്ട് വ്യക്തമാക്കി. യുഎസ് സേന തയാറാക്കിയ 9 പേജുള്ള രഹസ്യ രേഖകളാണ് പരസ്യപ്പെടുത്തിയത്. നിഗൂഡവും അജ്ഞാതവുമായ പറക്കും വസ്തുക്കളെ കണ്ടുവെന്ന 144 സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്. 'തിരിച്ചറിയാനാവാത്ത ആകാശ പ്രതിഭാസം' (യുഎപി അഥവാ അൺ ഐഡൻറിഫൈഡ് ഏരിയൽ ഫെനോമിനൻ) എന്നാണ് ഇവയെ യു എസ് സർക്കാർ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. 'പറക്കും തളികൾ' (ഫ്ലയിങ് സോസേഴ്സ്) എന്നോ യുഎഫ്ഒ (അൺഐഡൻ്റിഫൈഡ് ഫ്ലയിങ് ഒബ്ജക്ട്സ്) എന്നോ ആണ് മുൻപ് വിശേഷിപ്പിച്ചിരുന്നത്.

    ഒരു സംഭവം ഒരു ഭീമൻ ബലൂൺ ആയിരുന്നുവെന്നു തിരിച്ചറിഞ്ഞതൊഴികെ ബാക്കി 143 എണ്ണവും വിശദീകരിക്കാനായിട്ടില്ല. ഇവ യുഎസ് സർക്കാരിൻ്റെയോ സ്വകാര്യ എജൻസികളുടെയോ ഏതെങ്കിലും രഹസ്യ പദ്ധതിയാകാം. റഷ്യയോ ചൈനയോ പോലെ ഏതെങ്കിലും വിദേശ രാജ്യം വികസിപ്പിച്ചെടുത്ത നവീനമായ സങ്കേതിക വിദ്യയാകാം എന്നീ നിഗമനങ്ങൾ ഉണ്ടെങ്കിലും തെളിവുകൾ ലഭ്യമല്ല. ബഹിരാകാശ വസ്തുവാണോ എന്നതിനും തെളിവ് ഒന്നുമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും ആ സാധ്യത തള്ളിക്കളയുന്നുമില്ല. ചിലപ്പോൾ ഇത് ഏതെങ്കിലും അന്തരീക്ഷ പ്രതിഭാസം പോലുമാകാം.    1940 കൾ മുതൽ പറക്കും തളികകൾ സംബന്ധിച്ച  നിറംപിടിപ്പിച്ച കഥകൾ പ്രചാരത്തിലുണ്ടെങ്കിലും അവ കേവല ഭാവനയാണെന്ന നിലപാടാണ് യുഎസ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോൾ സേനാ പൈലറ്റുമാർ തന്നെ സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ട് പരസ്യപ്പെടുത്തിയെങ്കിലും നിഗൂഢത തുടരുന്നു.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !