Aavani Ponnoonjaal Lyrics || ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ || Kottaram Veetile Apoottan || Malayalam Film Song || Jayaram || Malayalam Song Lyrics ||

Easy PSC
0

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ


  • Song: Aavanipponnoonjaal
  • Singer: M G Sreekumar
  • Movie: Kottaaram Veettil Apputtan



ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ

ആയില്യം കാവിലെ വെണ്ണിലാവേ

പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ

പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ

മച്ചകവാതിലും താനേ തുറന്നു

പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു

വന്നല്ലോ നീയെൻ പൂത്തുമ്പിയായ്

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ

ആയില്യം കാവിലെ വെണ്ണിലാവേ



വെറുതെ വെറുതെ പരതും മിഴികൾ

വേഴാമ്പലായ് നിൻ നടകാത്തു

വെറുതെ വെറുതെ പരതും മിഴികൾ

വേഴാമ്പലായ് നിൻ നടകാത്തു

ചന്ദനക്കുറിനീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലെ

മന്ദഹാസപ്പാൽനിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ

വർണ്ണങ്ങൾ വനവല്ലിക്കുടിലായി

ജന്മങ്ങൾ മലർമണിക്കുടചൂടി

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ

ആയില്യം കാവിലെ വെണ്ണിലാവേ



വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ

വൈഡൂര്യമായി താരങ്ങൾ

വലം കാൽ പുണരും കൊലുസ്സിൻ ചിരിയിൽ

വൈഡൂര്യമായി താരങ്ങൾ

നിൻമനസ്സുവിളക്കുവെച്ചതു മിന്നലായി വിരിഞ്ഞില്ലേ

പൊൻകിനാവുകൾ വന്നുനിന്നുടെ തങ്കമേനി പുണർന്നില്ലേ

നീയിന്നെൻ സ്വയംവര വധുവല്ലേ

നീരാടാൻ നമുക്കൊരു കടലില്ലേ



ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ

ആയില്യം കാവിലെ വെണ്ണിലാവേ

പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ

പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ

മച്ചകവാതിലും താനേ തുറന്നു

പിച്ചകപൂമണം കാറ്റിൽ നിറഞ്ഞു

വന്നല്ലോ നീയെൻ പൂത്തുമ്പിയായ്

ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ

ആയില്യം കാവിലെ വെണ്ണിലാവേ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!