എന്തിനാടി പൂങ്കൊടിയേ
എന്തിനാടി പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പോ വരും ഇപ്പൊ വരും
പൊന്നും പൊടിയേ....
എന്തിനാടി പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പോ വരും ഇപ്പൊ വരും
പൊന്നും പൊടിയേ....
മുല്ലമൊട്ടും കാതിലിക്കും
കല്ലുവെച്ച മൂക്കുത്തിയും
അപ്പനിപ്പോ കൊണ്ടുവരും
പൊന്നും പൊടിയേ....
നാല് കുപ്പി കള്ള് മോന്തി
നാലാണക്കു ചക്കരയും
അപ്പനിപ്പോ വാങ്ങിവരും
പൊന്നും പൊടിയേ....
മീമീം കൂട്ടി മാമും തരാ..
കൂടെ ഞാനൊരുമ്മേം തരാം
പൊന്നും കായെ മാമും ചിന്നെ
പൊന്നും പൊടിയെ.....
എന്തിനാടി പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പോ വരും ഇപ്പൊ വരും
പൊന്നും പൊടിയേ....
എന്റുണ്ണിക്ക് മീമി കൂട്ടി
മാമും വാരി തന്നില്ലെന്നു
അപ്പൻ വന്ന ചോദിക്കില്ലേ
പൊന്നും പൊടിയേ.....
കയ്യുമ്മേലും കാലുമ്മേലും
പൊന്നു തരാനില്ലെങ്കിലും
പൊന്നും പോലെ നോക്കില്ലെടി
പൊന്നും പൊടിയേ....
എന്തിനാടി പൂങ്കൊടിയേ
കാറി നീ കരയണത്
ഇപ്പോ വരും ഇപ്പൊ വരും
പൊന്നും പൊടിയേ....