ഉള്ളിവട
ചേരുവകൾ
- അരിപൊടി - 2കപ്പ്
- കടലമാവ് - 2 ടേബിൾസ്പൂൺ
- സവാള - 3 എണ്ണം
- ഇഞ്ചി - 2 കഷ്ണം
- പച്ചമുളക് - 3 എണ്ണം
- കറിവേപ്പില - 2 ഇതൾ
- വെള്ളം - ആവിശ്യത്തിന്
- വെളിച്ചെണ്ണ - പൊരിക്കാൻ ആവിശ്യത്തിന്
- ഉപ്പ് - 1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
- സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അറിഞ്ഞു 1 ടീ സ്പൂൺ ഉപ്പ് ചേർത്ത് നന്നായി കുഴക്കുക.
- ഇതിലേക്ക് കടലമാവ്, അരിപൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴക്കുക.
- ചട്ടിയിൽ ആവിശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോൾ തീ കുറച്ചു വെക്കുക.
- ശേഷം ഓരോ ടേബിൾ സ്പൂൺ വീതം മാവ് എടുത്ത് കൈ കൊണ്ട് പരത്തിയെടുത്തു എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇരുവശവും മൊരിഞ്ഞു ഗോൾഡൻ ബ്രൗൺ കളർ ആവുമ്പോൾ കോരിയെടുക്കുക. ഇങ്ങനെ മുഴുവൻ മാവും എണ്ണയിലിട്ട് മൊരിച്ചെടുക്കുക.