Happy Bday Jyotsna
മലയാള സിനിമയിലെ അറിയപ്പെടുന്ന പിന്നണിഗായികയാണ് തൃശ്ശൂർ സ്വദേശിയായ ജ്യോത്സ്ന രാധാകൃഷ്ണൻ. രാധാകൃഷ്ണൻ -ഗിരിജ ദമ്പതിമാരുടെ പുത്രിയായ ജ്യോത്സ്ന 1986 സെപ്റ്റംബർ 5 നാണ് ജനിച്ചത്. കുവൈറ്റിൽ ജനിച്ച ജ്യോത്സ്ന പത്താം ക്ലാസ് വരെ പഠിച്ചത് അബുദാബിയിലാണ്. ചെറുപ്പകാലം മുതലേ സംഗീതത്തിൽ താല്പര്യം ഉണ്ടായിരുന്ന ജ്യോത്സ്ന മങ്ങാട് നടേശനിൽ നിന്ന് കർണാടക സംഗീതവും, ഗുരു ദിനേശ് ദേവാദസിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചിരുന്നു.