ത്രില്ലടിപ്പിച്ച് ആസിഫ് അലിയും സണ്ണി വെയ്നും;
'കുറ്റവും ശിക്ഷയും'
കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന ‘കുറ്റവും ശിക്ഷയും’ട്രെയിലർ പുറത്തിറങ്ങി.
അഞ്ച് വർഷങ്ങൾക്കു മുൻപ് കാസര്‍ഗോഡ് നടന്ന ജ്വല്ലറി കവര്‍ച്ചക്ക് പിന്നിലെ കുറ്റവാളികളെ അന്വേഷിച്ച് പുറപ്പെടുന്ന പോലീസിൻ്റെ സംഘം എത്തിച്ചേരുന്നത് ഉത്തരേന്ത്യൻ തിരുട്ടു ഗ്രാമത്തിൽ.കുറ്റവും ശിക്ഷയും.
ഷറഫുദീൻ, സണ്ണി വെയ്ൻ, അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്.
സിബി തോമസിന്റെ നേതൃത്തിലുള്ള അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ജ്വല്ലറി മോഷണത്തെ തുടര്‍ന്ന് കേസന്വേഷണത്തിനായി വടക്കേന്ത്യയിലേക്ക് നടത്തിയ യാത്രയാണ് സിനിമയായിരിക്കുന്നത്.