വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗദേവതേ | Snehathin Poonchola Theerathi Naam | Mammootty | Master Badusha | Pappayude Swantham Appoos | Snehathin Poonchola Theerathi Lyrics | Malayalam Lyrics Song | Mammootty | Mammukka | BichuThirumala | Ilayaraja | KJYesudas


 

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍

നാമെത്തും നേരം.....ഇന്നേരം

മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍

കോര്‍ക്കുന്ന കാലം.... പൂക്കാലം

പൂജപ്പൂ നീ...... 

പൂജിപ്പൂ ഞാന്‍.....

പനിനീരും തേനും.. കണ്ണീരായ് താനേ...

(സ്നേഹത്തിന്‍)വെള്ളിനിലാ നാട്ടിലെ ...

പൌര്‍ണ്ണമിതന്‍ വീട്ടിലെ...

പൊന്നുരുകും പാട്ടിലെ രാഗദേവതേ...

പാല്‍ക്കടലിന്‍ മങ്കതന്‍..

 പ്രാണസുധാ ഗംഗതന്‍...

മന്ത്രജലം വീഴ്ത്തിയെന്‍

 കണ്ണനെ നീ ഇങ്ങുതാ..

മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി

നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ..

ആലംബം നീയേ.. ആധാരം നീയേ...

(സ്നേഹത്തിന്‍)ഏതമൃതും തോല്‍ക്കുമീ...

 തേനിനേ നീ തന്നു പോയ്

ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍...

 മഞ്ഞുതുള്ളിയായ്..

എന്നുയിരിന്‍ രാഗവും...

 താളവുമായ് എന്നുമെന്‍...

കണ്ണനെ ഞാന്‍ പോറ്റിടാം...

 പൊന്നുപോലെ കാത്തിടാം..

പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും

എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം

വീഴല്ലേ തേനേ....വാടല്ലേ പൂവേ....

(സ്നേഹത്തിന്‍)Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍