Manathe Ambili | Sithara | S Ramesan Nair | Manu Ramesan | Manu Ramesan Productions | Forum A

3dVisualiZation
0


 

മാനത്തെയമ്പിളിത്തെല്ലുപോലെ 

മാറത്തിരിക്കും കുഞ്ഞുപൂവേ,

അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ 

കണ്മണിപ്പൂങ്കരള്!  

വളര് -

കൈ വളര്  തങ്കപ്പൂങ്കാൽ വളര് -

താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ!  ( 2 )



മാനത്തെയമ്പിളിത്തെല്ലുപോലെ 

മാറത്തിരിക്കും കുഞ്ഞുപൂവേ,


വേനലും വർഷവും താണ്ടി.. വരുമാ 

കാലങ്ങളൊക്കെയും താണ്ടി..  (2 )

നീ നിൻ കടമകൾക്ക് തിരിതെളിച്ചു വിജയിയാകുമോ?

ഈ വഴിയിലാകെ വർണശോഭ വന്നുദിക്കുമോ ?

നീയെന്റെ ഓമനക്കുഞ്ഞേ! എന്നും 

മായാത്ത മഴവിൽക്കുരുന്നേ..



മാനത്തെയമ്പിളിത്തെല്ലുപോലെ 

മാറത്തിരിക്കും കുഞ്ഞുപൂവേ,

അമ്മയ്ക്കു നീയൊരു താരാട്ടുപാട്ടിന്റെ 

കണ്മണിപ്പൂങ്കരള്!  



വളര് -

കൈ വളര്  തങ്കപ്പൂങ്കാൽ വളര് -

താഴമ്പൂ മെയ് വളര് നാളേക്കൊരു നിധിയല്ലേ നീ!  ( 2 )




Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !