ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി | Ilakozhiyum Sisirathil Lyrics In Malayalam | Varshangal Poyathariyathe | K. J. Yesudas |

Easy PSC
0


  • ആലാപനം: കെ.ജെ.യേശുദാസ്‌
  • ചിത്രം: വർഷങ്ങൾ പോയതറിയാതെ (1987)
  • രചന: കോട്ടക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
  • സംഗീതം: മോഹൻ സിത്താര

ഇല കൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി 

മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി

മറഞ്ഞു പോയി ആ മന്ദഹാസം 

ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം 

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ് 

ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു 

പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്

അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു 

എരിഞ്ഞു പോയി രാപ്പാടി പെണ്ണിന്‍ കനവുകളും 

ആ കാട്ടു തീയില്‍ (ഇല കൊഴിയും)

പ്രേമത്തിന്‍ മധുരിമയും 

വിരഹത്തിന്‍ കണ്ണീരും 

രാപ്പാടി രാവുകളില്‍ തേങ്ങിയോ നീ 

വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും 

ആ ശിശിരം മായുമോ ഓര്‍മ്മകളില്‍ 

മറക്കുവാനാകുമോ ആ ദിവ്യ രാഗം 

ആദ്യാനുരാഗം ജന്മങ്ങളില്‍ (ഇല കൊഴിയും)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !