ഒരു കാറ്റ് മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്കണ്,
എൻ കാതിൽ വന്നു കഥ ചൊല്ലണ്,
എന്റെ കാട്ടുചോല കിളിയേ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ.......
ഒരു കാറ്റ് മൂളണ്
ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
നിണ മൊഴുകിയതൊരു ദിനമല്ലേ,
നിറ വയറൊഴിഞ്ഞതു വനമേ,
പതറിയ ചില ചുവടിന് പോലും കരളുരുകിയ കഥയറിയാം..
ഇടറിയൊരീണം കേട്ട് പോരുളറിയാതെ മയങ്ങി
പശിയറിയാതെ ഊട്ടാം, നിറമാർച്ചുരന്നമ്മ നീട്ടി...
തിരിമുറിയാതെ അലയിടറാതെ ഇനിയും ഞാൻ പാടം,
ഇനിയും ഞാൻ പാടം...
ഒരു കാറ്റ് മൂളണ്,
ഒരു പാട്ടിൻ ഈണം കേൾക്കണ്,എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
മിഴികളിലൊരു കടലിളകുമ്പോൾ
പുഞ്ചിരിയൊരു മറയാക്കും..മനം തൊരാ മഴപെയ്താലും
ചെറു തെന്നൽ കുളിരേകും ..
അരുമയോടൊന്നു തഴുകാം
ആ പടികടന്നിനിയും വരുമോ....
അനുദിനമെന്റെ കുടിലിൽ
വറുതിയാണെന്നും തുണയായ്
കനൽ വഴി പോലും കവിതകളാക്കി ഇനിയു ഞാൻ പാടാം...
ഇനിയും ഞാൻ പാടം...
ഒരു കാറ്റ് മൂളണ്ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...
കനവാകും കടൽ നീന്തി കരകാണാതൊരു നാളും,
മഴ മുകിലായ് ഞാൻ പാടം എന്റെ ഓലഞ്ഞാലികിളിയെ....
ഒരു കാറ്റ് മൂളണ്ഒരു പാട്ടിൻ ഈണം കേൾക്ക്ണ്,
എൻ കാതിൽ വന്നു കഥ ചൊല്ല്ണ്,
എന്റെ കാട്ടുചോല കിളിയെ...