ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ട്രൈയിൻ - എഞ്ചിനില്ലാത്ത ഓടുന്ന വന്ദേഭാരത് എക്സ്പ്രെസ്

Easy PSC
0

vande bharat express

 

ഇന്ത്യയുടെ ആദ്യത്തെ എഞ്ചിനില്ലാ ട്രൈയിൻ വന്ദേഭാരത് എക്സ്പ്രസ് യാത്രക്കാരെയും വഹിച്ച് കൊണ്ട് കുതിപ്പു തുടങ്ങാൻ സർവ്വ സന്നാഹങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ട്രൈയിൽ രാജസ്ഥാനിലെ കോട്ട നഗ്ഡ സ്റ്റേഷനിൽ വെച്ചു നടന്ന പരീക്ഷണ ഓട്ടവും സമ്പൂർണ വിജയമായി.

2019ൽ പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ വന്ദേഭാരതിന്റെ രണ്ടാം ഘട്ടമാണ് നിലവിൽ വിജയിച്ചിരിക്കുന്നത്. ട്രൊക്കിലെത്തുന്നതോടെ ഇന്ത്യയുടെ ഏറ്റവും വേഗമുള്ള ട്രൈയിൻ എന്ന ബഹുമതിയും വന്ദേഭാരതിന് ലഭിക്കും. എഞ്ചിനില്ലാത്ത ട്രൈയിൽ ചലിക്കുന്നത് ബോഗികളോട് ചേർത്ത് ഘടിപ്പിച്ചിരിക്കുന്ന മോട്ടോറിന്റെ സഹായത്തോടെയാണ്. 250 കിലോ വാട്ട് ശേഷിയുള്ള 4 മോട്ടോറുകളാണ് ഒന്നിടവിട്ട ബോഗികളിലായി ഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ 10720 കുതിര ശക്തിയാൽ ട്രൈയിൻ കുതിച്ച് പായുകയും ചെയ്യും. ശീതീകരണ സംവിധാനമുൾപ്പെടെ ട്രൈയിനിനാവശ്യമായ മുഴുവൻ വൈദ്യുതിയും ഈ മോട്ടോറുകളിൽ നിന്നാണ് ലഭിക്കുന്നത്. ഏറ്റവും മുന്നിലുള്ള കോച്ചിലെ ജീവനക്കാർക്കാണ് വാതിലുകൾ, സുരക്ഷ, ബ്രേക്ക് എന്നിവയുടെ ചുമതല നൽകിയിരിക്കുന്നത്.

വന്ദേഭാരത് എക്സ്പ്രസ് എന്ന ട്രൈയിനിന്റെ ആശയവും രൂപവും പൂർണമായും ഇന്ത്യയിലാണ് ഉടലെടുത്തിരിക്കുന്നത്. ശതാബ്ദി ട്രൈയിനുകൾക്ക് പകരമായി ഓടിത്തുടങ്ങുന്ന വന്ദേഭാരത് എക്സ്പ്രസിന് 200 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുമെങ്കിലും പരമാവധി 160 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രൈയിനിന്റെ സഞ്ചാരം. രാജസ്ഥാനിലെ കോട്ട സവായി മാധവ് പൂർ റൂട്ടിലെ പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടിയാണ് വന്ദേഭാരത് റെക്കോർഡിട്ടത്.

100 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന വന്ദേഭാരത് എക്സ്പ്രസിൽ അത്യാധുനിക സൗകര്യങ്ങളും യാത്രക്കാർക്കായി ഒരുക്കി വെച്ചിരിക്കുന്നു. അതിനാൽ സ്വാഭാവികമായും നിരക്കിലും വർദ്ധനവ് പ്രതീക്ഷിക്കാം. 16 കോച്ചുള്ള 2 എക്സിക്യൂട്ടീവ് കംബാർട്ടുമെൻറുകളും അതിൽ 52 സീറ്റുകളും ട്രൈയിനിനുണ്ട്. മറ്റ് കംബാർട്ടുമെൻറുകളിലായി 72 സീറ്റുകൾ വിന്യസിച്ചിരിക്കുന്നു. മോഡുലാർ ബയോ ടൊയിലെറ്റ്, കറങ്ങുന്ന സീറ്റുകൾ, സ്ലൈഡിങ്ങ് ഡോർ സംവിധാനങ്ങൾ എന്നിവയാണ് വന്ദേഭാരത് എക്സ്പ്രസിന്റെ മറ്റ് ആകർഷണങ്ങൾ.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !