- Music Composed and Arranged by: JAKES BEJOY
- Singer: VIJAY YESUDAS
- Lyrics: JOE PAUL
- Music Producers: JAKES BEJOY, EBIN PALLICHAN
- Starring: Nivin Pauly, Siju Wilson, Aju Varghese, Saiju Kurup, Grace Antony, Saniya Iyappan, Malavika Sreenath
നിലാതുമ്പി നീ നിഴൽ പൂവിനെ
തൊടാൻ വൈകിയോ
അറിയുകില്ലയോ
ഒരേ ചില്ലയിൽ ഇടം തന്നതോ
മറന്നെന്തിനായി അകലെ നിന്നുവോ
കനവായി ഉരുകും പറയാ വാക്കും
പകലായി തെളിയും ഏതോ നിമിഷം
വെയിൽ വീണ വഴി നിറഞ്ഞ
കഥയിലിതുവരെ കടം തന്ന
തണലകന്നതറിയുമാദ്യമായി
മനം പെയ്തു മനസറിഞ്ഞ
മധുരമിനിയിതാ
വരും നാളിൽ ഇടവിടാതെ നനയുമോർമായി
കരിമുകിൽ മൂടിയോ
മറുമഴ തേടിയോ
മെല്ലെ മിഴി മെല്ലെ
അനുദിനവും
പതിവുകളേതിലും ചെറുതരി നോവുമായി
ആരോ ഇനി ആരോ കലരുകയോ
പാതിരാ വിരലിതാ
തിരകളെഴുതിയൊഴുകവെ
കൂടൊരാളിരുളിലായി
ഇടറിയൊടുവിലൊഴിയവെ
നോവിളം നിറങ്ങളെ
കുടഞ്ഞ നേരമായി
മൗനവും സ്വരങ്ങളും
ഒരേകതാളമായി
വെയിൽ വീണ വഴി നിറഞ്ഞ
കഥയിലിതുവരെ
കടം തന്ന തണലകന്നതറിയുമാദ്യമായി
മനം പെയ്തു മനസറിഞ്ഞ മധുരമിനിയിതാ
വരും നാളിൽ ഇടവിടാതെ
നനയുമോർമയായി
നിലാ തുമ്പി നീ
നിഴൽ പൂവിനെ
തൊടാൻ വൈകിയോ
അറിയുകില്ലയോ