പൊൻ പുലരികൾ പോരുന്നേ
പൊൻ പുലരികൾ പോരുന്നേ
പുഞ്ചിരിയായി വെയിൽ നാളം
ഈ തടവറ പൂങ്കാവായി
നിറയെ നിറമണിഞ്ഞേ
മൂകമുരുകിയ വേനൽ വഴികളിലായി മഴ പൊഴിയെ
കൂടെ നടന്നൊരു പാട് കഥ പറയാം
കൈ കൊരുത്തിരുവരും
പൂന്തണൽ തണുപ്പിൽ ചുറ്റിപ്പറ്റും കാറ്റേ
തൊട്ടുഴിയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുത്തും മഴവില്ലിൽ
ചന്തമോടെ ചാരെ വന്നതാരാ
പൂന്തണൽ തണുപ്പിൽ ചുറ്റിപ്പറ്റും കാറ്റേ
തൊട്ടുഴിയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുത്തും മഴവില്ലിൽ
ചന്തമോടെ ചാരെ വന്നതാരാ
പൊൻ പുലരികൾ പോരുന്നേ
പുഞ്ചിരിയായി വെയിൽ നാളം
ഈ തടവറ പൂങ്കാവായി
നിറയെ നിറമണിഞ്ഞേ
ശലഭങ്ങൾ പാറിയണയുകയായി
ഹൃദയത്തിൽ പൂവിലാടാനായി
സഹനങ്ങൾ പാതിയൊഴിയുകയായി
ഇരുളില്ലാ പാത നീളുന്നേ
പൂ താരാട്ടു പാടും ഇളം തെന്നൽ
മിഴി നീർ നനവാരാൻ തഴുകുന്നു
മൊഴി തേൻകണമാകും നിമിഷങ്ങൾ
ഇട നെഞ്ചിലീതേകും മധുരങ്ങൾ
പൊൻ പുലരികൾ പോരുന്നേ
പൊൻ പുലരികൾ പോരുന്നേ
പുഞ്ചിരിയായി വെയിൽ നാളം
ഈ തടവറ പൂങ്കാവായി
നിറയെ നിറമണിഞ്ഞേ
മൂകമുരുകിയ വേനൽ വഴികളിലായി മഴ പൊഴിയെ
കൂടെ നടന്നൊരു പാട് കഥ പറയാം
കൈ കൊരുത്തിരുവരും
പൂന്തണൽ തണുപ്പിൽ ചുറ്റിപ്പറ്റും കാറ്റേ
തൊട്ടുഴിയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുത്തും മഴവില്ലിൽ
ചന്തമോടെ ചാരെ വന്നതാരാ
പൂന്തണൽ തണുപ്പിൽ ചുറ്റിപ്പറ്റും കാറ്റേ
തൊട്ടുഴിയും തൂവൽ തന്നതാരാ
വാർമുകിൽ ചെരുവിൽ മുത്തും മഴവില്ലിൽ
ചന്തമോടെ ചാരെ വന്നതാരാ