എങ്ങിനെ സലാഡ് തബൂല ഉണ്ടാക്കാം - Arabic Tabbouleh Salad Recipe in Malayalam

Arabic Tabbouleh Salad Recipe in Malayalam


 അറേബ്യൻ മെനുവിലെ വളരെ പ്രധാനപ്പെട്ടൊരു സലാഡാണ് 'തബൂല'. അറേബ്യൻ ഭക്ഷണക്രമത്തിൽ ഒന്നിലധികം വെജിറ്റബ്ൾ സലാഡുകൾ ഉണ്ടാകും. അതിൽ ഒന്നാമത്തേതാണ് തബൂല. ഈ ഒരു കിടിലൻ തബൂല സലാഡ് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.


തബൂല സലാഡ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

  • ബദൂനിസ് ഇലകൾ: രണ്ട് പിടി
  • പുതിനയില: ഒരു പിടി
  • ബസൽ അഹ്ദർ എന്ന ഉള്ളിത്തണ്ട്: മൂന്ന്
  • തക്കാളി: മൂന്ന്
  • ബർഗൂൽ (റവ): അര ഗ്ലാസ്
  • നാരങ്ങ: നാല്
  • ഉണങ്ങിയ പുതിനയില പൊടി: ഒരു സ്പൂൺ
  • ഒലിവ് എണ്ണ: അഞ്ച് സ്പൂൺ
  • കുരുമുളക് പൊടി: കാൽ സ്പൂൺ
  • ഉപ്പ്: പാകത്തിന്തബൂല സലാഡ് ഉണ്ടാക്കുന്നത് എങ്ങിനെ എന്ന് നോക്കാം

ബദൂനിസ് ഇലയും പുതിനയിലയും ചെറുതായി അരിഞ്ഞ് വെള്ളത്തിലിട്ട് കഴുകി തുവർത്തിവെക്കണം. അതിലേക്ക് ചെറുതായി അരിഞ്ഞ ഉള്ളിത്തണ്ടും തക്കാളിയും മിക്സ് ചെയ്യണം. എന്നിട്ട് നാരങ്ങ നീരിൽ കുതിർത്ത റവയുമായി ചേർത്ത് ഇളക്കണം. അതിനു മുകളിൽ ഒലിവ് എണ്ണയും കുരുമുളക് പൊടിയും ഉണക്ക പുതിനയില പൊടിയും കൊണ്ട് ഡ്രസ് ചെയ്യണം. അൽപ നേരം അങ്ങനെ വെച്ച ശേഷം വിളമ്പാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍