മോഹന്‍ലാല്‍ ആരാധകരുടെയും മലയാള സിനിമ പ്രേമികളുടെയും പ്രതീക്ഷകളെ വാനോളമുയര്‍ത്തി ലൂസിഫറിന്‍റെ തുടര്‍ച്ച ‘എമ്പുരാന്‍’ അണിയറകര്‍ ലോഞ്ച് ചെയ്ത് .
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലൂസിഫർ.
സിനിമയില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായെത്തുന്ന ഇന്ദ്രജിത്തിന്‍റെ ശബ്ദത്തിലൂടെയാണ് അബ്രാം ഖുറേഷിയുടെ ലോകത്തേക്ക് പൃഥ്വിരാജും മുരളി ഗോപിയും പ്രേക്ഷകരെ കൊണ്ടു പോകുന്നത്.
ലൂസിഫറിന്‍റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ വരുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗത്തില്‍ ആശിര്‍വാദ് സിനിമാസിനൊപ്പം നിര്‍മ്മാണ പങ്കാളിയായി 2.0, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക പ്രൊഡക്ഷന്‍സും കൈകോർക്കുന്നു.
ഒക്ടോബര്‍ 5 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വിഡിയോയില്‍ പറയുന്നുണ്ട്.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനില്‍ ഉറങ്ങിക്കിടക്കുന്ന അബ്രാം ഖുറേഷി എന്ന അധോലോക രാജാവിലേക്കുള്ള മോഹന്‍ലാലിന്‍റെ യാത്രയാണ് എമ്പുരാനില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക.